ന്യൂഡൽഹി : മെട്രോ മഞ്ഞപ്പാതയിലെ രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഞായറാഴ്ച ഗതാഗതനിയന്ത്രണമുണ്ടാവും.
കശ്മീരിഗേറ്റ് മുതൽ രാജീവ് ചൗക്ക് വരെ രാവിലെ ആറരവരെ ട്രെയിൻ സർവീസുണ്ടാവില്ലെന്ന് ഡി.എം.ആർ.സി. വക്താവ് അറിയിച്ചു. ആയതിനാൽ, ചാന്ദ്‌നീചൗക്ക്, ചാവ്ഡിബസാർ, ന്യൂഡൽഹി മെട്രോ സ്റ്റേഷനുകൾ അടച്ചിടും.
അതേസമയം, മഞ്ഞപ്പാതയിൽ മാത്രമാണ് ഈ ഗതാഗത തടസ്സം. വയലറ്റ് ലൈനിൽ കശ്മീരിഗേറ്റ് മുതൽ രാജീവ് ചൗക്ക് വരെ മെട്രോ സർവീസുണ്ടാവും. യാത്രക്കാർക്ക് സെൻട്രൽ സെക്രട്ടേറിയറ്റും മണ്ഡിഹൗസും വഴി വയലറ്റ് ലൈനിലെ കശ്മീരിഗേറ്റ് മെട്രോ സ്റ്റേഷനിൽ വന്നിറങ്ങാം.
കൂടാതെ, മഞ്ഞപ്പാതയിൽ സമയ്പുർ ബാദ്‌ലി മുതൽ കശ്മീരിഗേറ്റ് വരെയും രാജീവ് ചൗക്ക് മുതൽ കശ്മീരിഗേറ്റ് വരെയും മെട്രോ ഗതാഗതം പതിവുപോലെ തുടരുമെന്നും ഡി.എം.ആർ.സി. വക്താവ് വ്യക്തമാക്കി.