ശബരിമല തീർഥാടനം പ്രത്യേക തീവണ്ടികൾ പ്രഖ്യാപിച്ചു


1 min read
Read later
Print
Share

ചെന്നൈ: ശബരിമല തീർഥാടനത്തോടനുബന്ധിച്ചുള്ള തിരക്ക് കുറയ്ക്കാൻ ദക്ഷിണ റെയിൽവേ പ്രത്യേക തീവണ്ടികൾ പ്രഖ്യാപിച്ചു.

ചെന്നൈ-കൊല്ലം പ്രത്യേക തീവണ്ടി

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് നവംബർ 17, 24 തീയതികളിൽ വൈകീട്ട് 4.15-ന് തിരിക്കുന്ന തീവണ്ടി(06063) പിറ്റേദിവസം രാവിലെ 10.10-ന് കൊല്ലത്ത് എത്തും.

ചെന്നൈ സെൻട്രലിൽനിന്ന് നവംബർ 16,23,30 തീയതികളിൽ രാത്രി 8.30-ന് തിരിക്കുന്ന പ്രത്യേക തീവണ്ടി (06065) പിറ്റേന്ന് ഉച്ചയ്ക്ക് 12-ന് കൊല്ലത്ത് എത്തും.

കൊല്ലം- ചെന്നൈ സെൻട്രൽ പ്രത്യേക തീവണ്ടി

കൊല്ലത്ത്നിന്ന് നവംബർ 18,25 തീയതികളിൽ വൈകീട്ട് മൂന്നിന് തിരിക്കുന്ന പ്രത്യേക തീവണ്ടി(06064) പിറ്റേന്ന് രാവിലെ 7.20-ന് ചെന്നൈ സെൻട്രലിലെത്തും.

ആർക്കോണം, കാട്പാഡി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, തൃശ്ശൂർ,ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംങ്കുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

ചെന്നൈ സെൻട്രൽ - തിരുവനന്തപുരം പ്രത്യേക തീവണ്ടി

ചെന്നൈ സെൻട്രലിൽനിന്ന് നവംബർ 21,28 തീയതികളിൽ രാത്രി ഏഴിന് തിരിക്കുന്ന തീവണ്ടി(06047) പിറ്റേന്ന് 11.45-ന് തിരുവനന്തപുരത്ത് എത്തും.

തിരുവനന്തപുരം- ചെന്നൈ സെൻട്രൽ പ്രത്യേക തീവണ്ടി

തിരുവനന്തപുരത്ത്നിന്ന് നവംബർ 20,27 തീയതികളിൽ വൈകീട്ട് 3.45-ന് തിരിക്കുന്ന തീവണ്ടി(06048) പിറ്റേന്ന് രാവിലെ 9.45-ന് ചെന്നൈ സെൻട്രലിലെത്തും.ആർക്കോണം, കാട്പാഡി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചെങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംങ്കുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

കൊല്ലം-കാക്കിനട ടൗൺ പ്രത്യേക തീവണ്ടി

കൊല്ലത്ത്നിന്ന് നവംബർ 17,21,25 തീയതികളിൽ രാവിലെ പത്തിന് തിരിക്കുന്ന തീവണ്ടി( 07212) പിറ്റേന്ന് ഉച്ചയ്ക്ക് 2.50-ന് കാക്കിനടയിൽ എത്തും.

കൊല്ലം- ഹൈദരബാദ് പ്രത്യേക തീവണ്ടി

കൊല്ലത്ത്നിന്ന് നവംബർ 23,27, ഡിസംബർ ഒന്ന് തീയതികളിൽ രാവിലെ മൂന്നിന് തിരിക്കുന്ന പ്രത്യേക തീവണ്ടി(07110) പിറ്റേന്ന് രാവിലെ 10.45-ന് ഹൈദരബാദിലെത്തും.

തീവണ്ടികളിലേക്ക് ബുധനാഴ്ച രാവിലെ എട്ടിന് റിസർവേഷൻ ആരംഭിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram