ചെന്നൈ: പുതുവർഷ ആശംസകൾ അറിയിക്കാൻ നടൻ രജനീകാന്തിന്റെ വീടിന് മുന്നിൽ അനുഭവപ്പെട്ടത് ആരാധകരുടെ വൻ ത്തിരക്ക്. രാവിലെത്തന്നെ പോയസ് ഗാർഡനിലുള്ള രജനിയുടെ വീടിന് മുന്നിൽ ആരാധകരുടെ വൻകൂട്ടമായി. രജനികാന്ത് വീട്ടിലില്ലെന്ന് അറിയിച്ചിട്ടും പിരിഞ്ഞുപോകാൻ ആരും കൂട്ടാക്കിയില്ല. പിന്നീട് രജനിയുടെഭാര്യ ലത ആരാധകരെ വീട്ടുവളപ്പിലേക്ക് വിളിച്ച് ആശംസകൾ നേർന്നു. ഇതോടെ ആളുകൾ പിരിഞ്ഞു.
Content Highlights: New year celebrations in front of actor Rajanikanth's House
Share this Article
Related Topics