ചെന്നൈ: ദേശീയ ബധിര കായികമേളയിൽ അത്‌ലറ്റിക്‌സിൽ കേരളം ചാമ്പ്യൻഷിപ്പിലേക്ക്. മേളയുടെ അവസാന ദിവസമായ ബുധനാഴ്ച മാരത്തൺ മത്സരംമാത്രം ബാക്കിനിൽക്കേ 167 പോയന്റ് നേടിയാണ് കേരളം കിരീടം ഉറപ്പിച്ചത്. രണ്ടാംസ്ഥാനത്തുള്ള തമിഴ്‌നാടിന് 102 പോയന്റാണുള്ളത്.
കേരളത്തിനുവേണ്ടി സീനിയർ ആൺകുട്ടികളുടെ 1500 മീറ്റർ ഓട്ടത്തിൽ ആർ. ശിവദാസൻ, 800 മീറ്റിൽ ഗ്ലാഡിൻ തോമസ്, ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ വി.എ. ഷിന്റോ, 600 മീറ്ററിൽ സി.ബി. വിഷ്ണു, ജൂനിയർ ആൺകുട്ടികളുടെ 200 മീറ്ററിൽ ആർ. അഭി, 400 മീറ്ററിൽ മോസസ് ജയിംസ്, 1500 മീറ്ററിൽ കെ.ടി. ജയകൃഷ്ണൻ, ജൂനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ വി.എൻ. അഞ്ജന, 400 മീറ്ററിൽ കാർത്തിക, എന്നിവർ സ്വർണം നേടി. സീനിയർ, ജൂനിയർ പെൺകുട്ടികളുടെ 4x100 റിലേകളിൽ കേരള ടീം സ്വർണം നേടി. ഗെയിംസ് ഇനങ്ങളിൽ വോളിബോൾ മത്സരത്തിൽ കേരള ടീം വെള്ളിനേടി.
Content Highlights: national games for deaf , kerala leading in athletics