ചെന്നൈ: സ്കൂൾ വിദ്യാർഥികൾക്ക് തമിഴ്‌നാട് വിദ്യാഭ്യാസവകുപ്പ് ആധാർകാർഡ് നിർബന്ധമാക്കി. ബയോമെട്രിക് ഹാജർസംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിർദേശം. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികളുടെ ആധാർവിവരങ്ങൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യണമെന്ന് വകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകി.
ആധാർ ഇല്ലാത്ത വിദ്യാർഥികൾക്ക് ഇ-സേവാകേന്ദ്രത്തിൽനിന്ന് കാർഡുകൾ എടുത്തുനൽകും. ഇതിന് വിദ്യാർഥികളിൽനിന്ന് പണമീടാക്കില്ല. അവധിദിവസങ്ങളിൽ വേണം എൻറോൾമെന്റ് പ്രക്രിയകൾ പൂർത്തിയാക്കാനെന്നും നിർദേശിച്ചിട്ടുണ്ട്. ഒമ്പതുകോടിരൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ഹൈസ്കൂളുകളിലും ഹയർസെക്കൻഡറി സ്കൂളുകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. എലമെന്ററി, മിഡിൽ സ്കൂളുകളിൽ അടുത്ത അധ്യയനവർഷംമുതൽ ഇതേർപ്പെടുത്തും.
സർക്കാർ സ്കൂളുകളിൽ ഈവർഷമാദ്യം മുതൽ അധ്യാപകർക്കും ജീവനക്കാർക്കും ബയോമെട്രിക് ഹാജർ സംവിധാനം ഏർപ്പെടുത്തിയിരുന്നു.
Content Highlights: Aadhar card for school students
Share this Article
Related Topics