ചെന്നൈ : നഗരത്തിലെ മലയാളി സംഘടനകളെ രജിസ്ട്രേഷൻ പുതുക്കുന്നതിൽ സഹായിക്കാൻ ഹെൽപ്പ് ഡെസ്കുമായി ഫെയ്മ തമിഴ്നാട് ഘടകം. സർക്കാർ കൊണ്ടുവന്നിരിക്കുന്ന പുതിയ വ്യവസ്ഥകളെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും രജിസ്ട്രേഷൻ പുതുക്കാൻ ആവശ്യമായ രേഖകളെക്കുറിച്ചും വേണ്ട മാർഗനിർദേശങ്ങൾ ഹെൽപ്പ് ഡെസ്കിൽ ലഭിക്കും.
സംഘടനകൾക്ക് സഹായത്തിനായി രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ ഫെയ്മ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 044-48613082, 8148506272.