മൂത്തമകൾ പ്രണയിച്ച് വിവാഹം ചെയ്തു; ഭാര്യയെയും മക്കളെയും കൊന്ന് ഹോട്ടലുടമ ജീവനൊടുക്കി


ചെന്നൈ : മൂത്തമകൾ പ്രണയിച്ച് വിവാഹംകഴിച്ചതിന്റെ മനോവിഷമത്തിലായിരുന്ന ഹോട്ടലുടമ ഭാര്യയെയും ഇളയ രണ്ടു പെൺമക്കളെയും അമ്മിക്കല്ലിൽ ഇടിച്ചുകൊന്നശേഷം ജീവനൊടുക്കി. നാഗപട്ടണത്ത് കഴിഞ്ഞദിവസമായിരുന്നു സംഭവം. ഹോട്ടലുടമ ലക്ഷ്മണൻ (50), ഭാര്യ ഭുവനേശ്വരി (45) മക്കളായ വിനോദിനി (18), അക്ഷയ (15) എന്നിവരാണ് മരിച്ചത്.

ദമ്പതിമാരുടെ മൂത്തമകളായ ധനലക്ഷ്മിയുടെ പ്രണയബന്ധം വീട്ടുകാർ സമ്മതിക്കാത്തതിനാൽ മൂന്നുമാസംമുമ്പ് ഒളിച്ചോടി വിവാഹം ചെയ്തിരുന്നു. ഇതിനുശേഷം ലക്ഷ്മണൻ കടുത്ത മനോവിഷമത്തിലായിരുന്നെന്ന് പറയപ്പെടുന്നു. മൂന്നുമാസമായി ലക്ഷ്മണൻ ഹോട്ടൽ തുറക്കാതെ വീട്ടിൽത്തന്നെയാണ് ഭക്ഷണശാല നടത്തിവന്നത്.

കഴിഞ്ഞ നാലുദിവസമായി വീട്ടിലും കട തുറന്നിരുന്നില്ല. വെള്ളിയാഴ്ച രാവിലെ ഈ കുടുംബത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
ലക്ഷ്മി പിള്ള

1 min

കൊല്ലത്ത് യുവതി തൂങ്ങി മരിച്ചനിലയില്‍; കണ്ടത് വിദേശത്തുനിന്ന്‌ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍

Sep 20, 2022


അഭിരാമി

4 min

'പപ്പാ, ഒരു തുണികൊണ്ട് ആ ബോര്‍ഡ് ഒന്ന് മറയ്ക്കാമോ'; ജപ്തിയില്‍ മനംനൊന്ത് ജീവനൊടുക്കും മുമ്പ് അഭിരാമി

Sep 21, 2022


04:36

കാട്ടുപഴങ്ങളുടെ തോട്ടമൊരുക്കി 'വനമിത്ര' ബേബിച്ചേട്ടൻ

Sep 20, 2022