ഫെയ്മയുടെ നേതൃത്വത്തിൽ എഗ്മോറിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് മരുന്ന് സംഭാവന ചെയ്തപ്പോൾ
ചെന്നൈ : ഫെയ്മ നടപ്പാക്കുന്ന കാരുണ്യം പദ്ധതിയുടെ ഭാഗമായി എഗ്മോർ കുട്ടികളുടെ ആശുപത്രിയിലേക്ക് ജീവൻരക്ഷാ മരുന്നുകൾ സംഭാവന ചെയ്തു. കാൻസർ ചികിത്സയിലുള്ള കുട്ടികൾക്ക് ആവശ്യമായ കുത്തിവെപ്പിനുള്ള മരുന്നാണ് നൽകിയത്.
ചെയർമാൻ അമരാവതി രാധാകൃഷ്ണൻ ആശുപത്രി സൂപ്രണ്ടിന് മരുന്ന് കൈമാറി. ഫെയ്മ തമിഴ്‌നാട് ഘടകം പ്രസിഡന്റ് പ്രീമിയർ ജനാർദനൻ, മേഖലാ സെക്രട്ടറി സി. ഇന്ദുകലാധരൻ, സെക്രട്ടറി പ്രഷീദ് കുമാർ, ഖജാൻജി വി.കെ. രാമകൃഷ്ണൻ, പ്രോജക്ട് ചെയർമാൻ മുരളീധരൻ നമ്പ്യാർ എന്നിവർ പങ്കെടുത്തു. ഈമാസമാദ്യം ജീവൻരക്ഷാ ഉപകരണമായ ഫീഡിങ് പൈപ്പുകളും ഫെയ്മ ആശുപത്രിക്ക് സംഭാവന ചെയ്തിരുന്നു.
Share this Article
Related Topics