ചെന്നൈ : സാമ്പത്തികപ്രയാസം അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ പുതിയ സേവനപദ്ധതിയുമായി എയ്മ തമിഴ്‌നാട് ഘടകം. സാമ്പത്തികബുദ്ധിമുട്ട് കാരണം ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും തടസ്സം നേരിടുന്നവരെയും അടിയന്തരസഹായം ആവശ്യമുള്ളവരെയുമാണ് പദ്ധതിയിൽ പരിഗണിക്കുക.
വൈസ് ചെയർമാൻ കൽപ്പക ഗോപാലന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് മലയാളി ക്ലബ്ബിൽ നടന്ന യോഗത്തിൽ അഞ്ച് കുടുംബങ്ങൾക്ക് സഹായധനം നൽകി പദ്ധതിക്ക് തുടക്കംകുറിച്ചു. മുഴുവൻ തുകയും സംഭാവനചെയ്ത ഗോപാലനെ യോഗം ആദരിച്ചു. പ്രസിഡന്റ് എം. ശിവദാസൻ പിള്ള, സെക്രട്ടറി സജി വർഗീസ്, അഡ്വ. എം.കെ. ഗോവിന്ദൻ, രാജൻ സാമുവേൽ, സി.കെ. ദാമോദരൻ, രാജൻ ബാബു, ജ്യോതി മേനോൻ, കെ. കരുണാകരൻ, ടി. അനന്തൻ, ടി. മാധവൻ, ലതാ കൃഷ്ണകുമാർ, കെ. അജികുമാർ എന്നിവർ പ്രസംഗിച്ചു.