ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് ഉത്തരകൊറിയയിലേക്ക് ടാക്‌സി കാറില്‍ യാത്ര. 13,840 കിലോമീറ്റര്‍ യാത്രയ്ക്ക് 1.4 ലക്ഷം രൂപ നിരക്ക്. അഞ്ചുദിവസം കൊണ്ട് എത്തും.
ബെംഗളൂരു സ്വദേശിയായ വിദ്യാര്‍ഥി പ്രശാന്താണ് പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഒലയിലൂടെ ഉത്തരകൊറിയയിലേക്ക് യാത്ര ബുക്ക് ചെയ്തത്.
ബുക്ക് ചെയ്തതിന്റെ വിവരങ്ങള്‍ അടക്കം ട്വീറ്റ് ചെയ്തതോടെ സാങ്കേതിക തകരാര്‍ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന വിശദീകരണവുമായി ഒല അധികൃതര്‍ രംഗത്തെത്തുകയായിരുന്നു.
ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മിലുള്ള റോഡ് ഗതാഗതമാര്‍ഗം നോക്കാന്‍ ഒല ഉപയോഗിച്ചു നോക്കിയപ്പോള്‍ കാബ് ബുക്ക് ചെയ്യാനുള്ള മാര്‍ഗം ശ്രദ്ധയില്‍പ്പെടുകയായിരുന്നുവെന്ന് പ്രശാന്ത് ട്വീറ്റ് ചെയ്തു.
ഡ്രൈവറെ അയച്ചിട്ടുണ്ടെന്നും സില്‍വര്‍ എത്തിയോസ് വാഹനമാണ് പിക്ക് ചെയ്യാന്‍ വരുന്നതെന്നുമുള്ള സന്ദേശവും ഒല ആപ്ലിക്കേഷനിലൂടെ ലഭിച്ചു.
വിവരം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഫോണ്‍ ഉടന്‍ തന്നെ റീസ്റ്റാര്‍ട്ടു ചെയ്യാനായിരുന്നു ഒല അധികൃതര്‍ പറഞ്ഞത്.
Share this Article
Related Topics