വിഎം ഷാജി
ബെംഗളൂരു: ബുധനാഴ്ച രാത്രി പതിവുപോലെ കുശലാന്വേഷണം നടത്തിയ ശേഷമാണ് ജീവനക്കാരായ വി.ഡി. ഗിരീഷും വി.ആർ. ബൈജുവും യാത്രയായത്. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ ഇവരുടെ ബസ് അപകടത്തിൽപ്പെട്ടെന്ന് കേട്ടാണ് ഉണർന്നത്. കൗണ്ടറിലെ സ്റ്റാഫാണ് വിവരം അറിയിച്ചത്. ആദ്യം ചെറിയ അപകടമാണെന്നാണ് കരുതിയത്. പിന്നീടാണ് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലായത്. ആർ.ടി.സി. ബസുകൾ അപകടത്തിൽപ്പെടാറുണ്ടെങ്കിലും ഇത്രയും വലിയ അപകടം ആദ്യമാണ്. പ്രളയകാലത്ത് ബെംഗളൂരുവിൽ നിന്നുള്ള ദുരിതാശ്വാസ സാമഗ്രികൾ നാട്ടിലെത്തിക്കാൻ ഇരുവരും മുന്നിട്ടിറങ്ങിയിരുന്നു. ദുരന്തത്തിന്റെ നടുക്കത്തിലാണ് സഹപ്രവർത്തകർ.
വി.എം. ഷാജി (കേരള ആർ.ടി.സി. ഇൻസ്പെക്ടർ ഇൻ ചാർജ്, ബെംഗളൂരു)
Share this Article
Related Topics