ബെംഗളൂരു: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് 'വേള്‍ഡ് വാക്ക്' വാക്കത്തോണ്‍ സംഘടിപ്പിച്ചു. രാവിലെ ആറരയ്ക്ക് കബണ്‍ റോഡില്‍നടന്ന വാക്കത്തോണ്‍ അഞ്ജു ബോബി ജോര്‍ജ് ഫ്‌ളാഗ് ഓഫ് ചെയ്തു.
ടി.പി. ശ്രീനിവാസന്‍, ഗോകുലം ഗോപാലന്‍, ബോബി ചെമ്മണൂര്‍, പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അഞ്ചുകിലോമീറ്റര്‍ വാക്കത്തോണില്‍ വിവിധ കോളേജുകളില്‍നിന്നും സ്‌കൂളുകളില്‍ നിന്നും നിരവധി വിദ്യാര്‍ഥികളും പങ്കെടുത്തു. കാന്‍സര്‍ കെയര്‍ സെന്റര്‍, സൈക്ലത്തോണ്‍ ഗ്രൂപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് വാക്കത്തോണ്‍ നടന്നത്.
Share this Article
Related Topics