ബെംഗളൂരു: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ(ഡബ്ല്യു.എം.സി.) പത്താമത് ദ്വൈവാര്‍ഷിക സമ്മേളനം ബെംഗളൂരുവില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഹോട്ടല്‍ ക്യാപിറ്റോളില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഡബ്ല്യു.എം.സി. ബെംഗളൂരു പ്രൊവിന്‍സ് പ്രസിഡന്റ് സി.പി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ടി.പി.ശ്രീനിവാസന്‍, ഗോകുലം ഗോപാലന്‍, ഡോ.ബാബു പോള്‍, ജെ.അലക്‌സാണ്ടര്‍, ക്രിസ്റ്റി ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 6.30-ന് നടക്കുന്ന 'വേള്‍ഡ് വാക്ക്' വാക്കത്തോണ്‍ അഞ്ജു ബോബി ജോര്‍ജ് 'ഫ്‌ലാഗ് ഓഫ്' ചെയ്യും.
നടി നേഹ സക്‌സേന, ഗോകുലം ഗോപാലന്‍ എന്നിവര്‍ പങ്കെടുക്കും. വിവിധ കോളേജുകളും സ്‌കൂളുകളും ഉള്‍പ്പെടുത്തി നടത്തുന്ന വാക്കത്തോണിന് കാന്‍സര്‍ കെയര്‍ സെന്റര്‍, സൈക്ലത്തോണ്‍ ഗ്രൂപ്പ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
വൈകിട്ട് ഹോട്ടല്‍ ലീലാപാലസില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ കര്‍ണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര, മന്ത്രി യു.ടി.ഖാദര്‍, എം.എല്‍.എ.മാരായ എന്‍.എ.ഹാരിസ്, ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുക്കും. ഞായറാഴ്ച ഹോട്ടല്‍ ക്യാപിറ്റോളില്‍ ' പ്രവാസ ജീവിതത്തിലെ പ്രശ്‌നങ്ങളും ആശങ്കകളും' എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ടി.പി.ശ്രീനിവാസന്‍ ചര്‍ച്ച നയിക്കും.
Share this Article
Related Topics