ബി.ജെ.പി. നേതാക്കളില്‍ ചിലര്‍ കോണ്‍ഗ്രസ്, ജനതാദള്‍ എസ് നോക്കളുമായി ഒത്തുകളിക്കുന്നുണ്ടെന്ന് ആര്‍. എസ്.എസ്. നേതാക്കള്‍ അമിത് ഷായെ അറിയിച്ചു. കോണ്‍ഗ്രസ്, ജനതാദള്‍ നേതാക്കള്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് തടസ്സമിതാണെന്നും ആര്‍. എസ്.എസ്. ആരോപിച്ചു. സര്‍ക്കാറിനെതിരേയുള്ള അഴിമതിക്കെതിരേ ശക്തമായ സമരപരിപാടി നടത്തുന്നതില്‍ ബി.ജെ.പി. സംസ്ഥാന നേതൃത്വം പരാജയപ്പെട്ടതായി അമിത് ഷാ കോര്‍ കമ്മിറ്റി യോഗത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പന്നാലെയാണ് ആര്‍.എസ്. എസ്. നേതാക്കളുടെ കുറ്റപ്പെടുത്തല്‍. ആര്‍.എസ്. എസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചില ബി.ജെ.പി. നേതാക്കള്‍ മറ്റു പാര്‍ട്ടി നേതാക്കളുമായി ഒത്തുകളിക്കുന്നുണ്ടെന്ന് ആരോപിച്ചത്.
ബി.ജെ.പി. നേതാക്കളുടെ പ്രവര്‍ത്തനശൈലിയില്‍ ആര്‍ .എസ്.എസ്. അതൃപ്തി പ്രകടിപ്പിച്ചതായാണ് നേതാക്കള്‍ നല്‍കുന്ന വിവരം. ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കുനേരേ നടക്കുന്ന ആക്രമണളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണമെന്ന് അമിത് ഷാ നിര്‍ദേശം നല്‍കി. ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ ലക്ഷ്യംവെച്ചു നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരേ പ്രതിഷേധം സംഘടിപ്പിക്കണം. ഹിന്ദു വോട്ടുകള്‍ ബി.ജെ. പി.ക്ക് അനുകൂലമായി ധ്രുവീകരിക്കണമെന്നും നിര്‍ദേശം നല്‍കി. പട്ടിക ജാതി-വര്‍ഗ വിഭാഗ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. സംസ്ഥാന ബി.ജെ. പി. നേതാക്കള്‍ക്കിടയിലെ വിഭാഗീയത അവസാനിപ്പിച്ച് തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന നിര്‍ദേശം നല്‍കിയാണ് അമിത് ഷാ ബെംഗളൂരു വിട്ടത്.