പൗരത്വ നിയമഭേദഗതിയെ പിന്തുണച്ച് ഹുബ്ബള്ളിയിൽ നടന്ന റാലിയിൽ ബി.ജെ.പി. ദേശീയധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത്ഷാ സംസാരിക്കുന്നു
ബെംഗളൂരു: പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് ഹുബ്ബള്ളിയിൽ ബി.ജെ.പി. റാലിയിൽ പങ്കെടുക്കാനെത്തുന്ന അഭ്യന്തരമന്ത്രി അമിത് ഷാക്കെതിരേ പ്രതിഷേധം. റാലി തുടങ്ങുന്നതിനുമുമ്പാണ് ഭരണഘടന സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗോബാക്ക് അമിത് ഷാ മുദ്രാവാക്യവുമായാണ് ഇവർ പ്രതിഷേധിച്ചത്. പ്രതിഷേധക്കാർ കറുത്ത ബലൂണുകൾ പറത്തുകയും ചെയ്തു.
പൗരത്വനിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് പോലീസ് അനുമതി നിഷേധിച്ചു. ഹുബ്ബള്ളിയിൽ പ്രതിഷേധിക്കാനെത്തിയ 11 എസ്.ഡി.പി.ഐ. പ്രവർത്തകരെ പോലീസ് കരുതൽ കസ്റ്റഡിയിലെടുത്തു. ഹുബ്ബള്ളിയിൽ കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ അമിത് ഷാ ബെംഗളൂരുവിൽ വേദാന്തഭാരതി സംഘടിപ്പിച്ച ചടങ്ങിലാണ് പങ്കെടുത്തത്.
തുടർന്ന് വൈകുന്നേരം ഹെലികോപ്‌റ്ററിൽ ഹുബ്ബള്ളിയിലേക്ക് പോകുകയായിരുന്നു. ഹുബ്ബള്ളിയിൽ റാലി തുടങ്ങുന്നതിനുമുമ്പുതന്നെ പ്രതിഷേധക്കാരെ മുഴുവനായി പോലീസ് മാറ്റി. കോൺഗ്രസും പ്രതിഷേധം നടത്താൻ തീരുമാനിച്ചെങ്കിലും അനുമതി ലഭിച്ചില്ല.
Content Highlights: amith sha in Bangalore Hubballi
Share this Article
Related Topics