റിപ്പബ്ലിക്ദിന പരേഡ് നടക്കുന്ന മനേക്്‌ഷാ പരേഡ് മൈതാനത്ത് സുരക്ഷാ പരിശോധന നടക്കുന്നു
ബെംഗളൂരു : കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ മനേക്‌ഷാ പരേഡ് മൈതാനത്ത് രാവിലെ നടക്കുന്ന സർക്കാരിന്റെ ഔദ്യോഗിക റിപ്പബ്ലിക് ദിന ചടങ്ങിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല.
പ്രത്യേക ക്ഷണം ലഭിച്ചവർക്കും പാസ് ലഭിച്ചവർക്കും മാത്രമേ പ്രവേശനമുള്ളു. 200 പേരെയാണ് ക്ഷണിച്ചിട്ടുള്ളത്. മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. പങ്കെടുക്കുന്ന രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരായിരിക്കണം. ഗവർണർ താവർചന്ദ് ഗെഹ്‌ലോത് ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും ദേശീയപതാക ഉയർത്തുകയും ചെയ്യും.
മനേക്‌ഷാ പരേഡ് മൈതാനത്തിന് സമീപത്തെ പ്രദേശങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയതായി സിറ്റി പോലീസ് കമ്മിഷണർ കമാൽപന്ത് അറിയിച്ചു. 52 സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുകയും മാസ്റ്റർ കൺട്രോൾ റൂം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള പോലീസ് സേനയും ഇത്തവണ പരേഡിൽ പങ്കെടുക്കും. മനേക്‌ഷാ പരേഡ് മൈതാനത്തിന് സമീപത്തെ ഇൻഫൻട്രി റോഡ്, കബൺ റോഡ് എന്നിവിടങ്ങളിൽ രാവിലെ ഗതാഗതനിയന്ത്രണമുണ്ടാകും.
Share this Article
Related Topics