LATEST NEWS

Loading...

Custom Search
+ -
'വേറൊരാളുടെ വീട്ടില്‍ മോഷ്ടിക്കാനായി അതിക്രമിച്ചു കയറാന്‍ നല്ല ധൈര്യം വേണമെന്നാണ് എനിക്ക് തോന്നുന്നത്, എനിക്കതിനുള്ള ധൈര്യം ഉണ്ടാവുമെന്നു തോന്നുന്നില്ല.' ഇതെന്റെ അഭിപ്രായമല്ല. ഇംഗ്ലണ്ടിലെ ജഡ്ജി ആയ പീറ്റര്‍ ബവേര്‍സിന്റേതാണ്. ഇതദ്ദേഹം ചുമ്മാ അങ്ങു പറഞ്ഞതല്ല. അഞ്ചു ദിവസത്തിനകം മൂമ്പ് വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ ഒരു കള്ളന്റെ...
'ഞാന്‍ കൃസ്ത്യാനി ആയിരുന്നെങ്കില്‍ ബാവാ കക്ഷിയില്‍ ആയേനെ' 'അതെന്താ ചേട്ടാ...
തകഴിയുടെ പ്രശസ്തമായ പട്ടാളക്കാരന്‍ എന്ന കഥയില്‍ ഒരു ഹ്രസ്വകാലത്തെ കുടുംബജീവിതത്തിനുശേഷം...
രണ്ടായിരത്തി അഞ്ചില്‍ സൗത്ത് സുഡാനിലെ റുംബെക്ക് എന്ന സ്ഥലത്തേക്ക് യാത്ര ചെയ്ത...
പറഞ്ഞു കേട്ട കഥയാണ്. ആയിരത്തി തൊള്ളായിരത്തി എഴുപത്തി മൂന്നില്‍ മന്ത്രിയായിരുന്ന എം എന്‍ ഗോവിന്ദന്‍ നായര്‍ ലക്ഷം വീട് പദ്ധതി പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തല്ലോ. ഈ പദ്ധതിയില്‍ ഉണ്ടാക്കുന്ന വീടുകള്‍ ലാറി ബേക്കര്‍...
രണ്ടര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 'ഒരിടത്തൊരിടത്ത്'കോളം മുരളി തുമ്മാരുകുടി പുനരാരംഭിക്കുന്നു പാഞ്ഞാളിലെ തടി കുറയ്ക്കാനുള്ള ചികിത്സാകേന്ദ്രത്തില്‍നിന്ന് മുങ്ങി ഒരു ചിക്കന്‍ബിരിയാണി കഴിക്കാന്‍ മെയിന്‍ റോഡിലെത്തിയതാണ്...
എന്റെ അച്ഛന്‍ ഒരു സിനിമ ഭ്രാന്തനായിരുന്നു എന്നു ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. ഒരു സിനിമതന്നെ പല പ്രാവശ്യം കാണുന്നതിന് അച്ഛന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. തമിഴിലെ അതിപ്രശസ്തമായ 'ചന്ദ്രലേഖ' അച്ഛന്‍ അന്‍പത്തിയൊന്നു തവണ...
ലൈംഗികത എന്നത് കുട്ടികളെ പഠിപ്പിക്കാതിരിക്കുമ്പോള്‍, കുടുംബത്തിലും സമൂഹത്തിലും ക്ലാസ്‌റൂമിലും അതിന് തുറന്ന സംഭാഷണത്തിന് അവസരം ഇല്ലാതാകുമ്പോള്‍, അതിനെപറ്റി വായിക്കുന്നതും സംസാരിക്കുന്നതും, കമ്പ്യൂട്ടര്‍ നോക്കുന്നതും...
സ്വിറ്റ്‌സര്‍ലാന്റ് കാണാന്‍ വരുന്നവരെ ഞാന്‍ നിര്‍ബന്ധമായും കാണിക്കാന്‍ കൊണ്ടുപോകുന്ന ഒരു സ്ഥലമുണ്ട്. ഒരു പച്ചക്കറിക്കട. ജനീവയില്‍നിന്ന് മുപ്പതു കിലോമീറ്റര്‍ അകലെ ഒരു ഗ്രാമത്തിലാണ്. ഒരു കൃഷിത്തോട്ടത്തിന്റെ ഭാഗമാണ്. ഉരുളക്കിഴങ്ങ്,...
മതവിശ്വാസി അല്ലാത്തതിനാല്‍ സ്വര്‍ഗ്ഗനരകങ്ങളില്‍ എനിക്ക് വിശ്വാസമില്ല. ത്രികാലജ്ഞാനിയായ ദൈവം എന്നെ ഭൂമിയിലേക്ക് ഇറക്കിവിട്ടിട്ട് ഞാന്‍ എന്തെങ്കിലും കുഴപ്പം കാണിച്ചാല്‍ എണ്ണയില്‍ ഇട്ടു പൊരിക്കും എന്നൊക്കെ പറയുന്നത് കരുണാമയനായ...

 

 

അമേരിക്കന്‍ നിയമസംവിധാനത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കോടതിയെന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് വാഷിങ്ടണ്‍ ഡിസി അപ്പീല്‍ കോര്‍ട്ട്. കഴിഞ്ഞവര്‍ഷം ജൂണില്‍ ശ്രീകാന്ത് ശ്രീനിവാസനെ ഈ അപ്പീല്‍ കോടതിയിലെ ജഡ്ജിയായി നിയമിച്ചപ്പോള്‍, അത് ഇന്ത്യന്‍ വംശജര്‍ അന്നാട്ടില്‍ കൈവരിക്കുന്ന ചരിത്ര നേട്ടങ്ങളിലൊന്നായിമാറി. ജൂഡീഷ്യറിയില്‍ ഇന്ത്യന്‍ വംശജര്‍ കൈവരിക്കുന്ന ഏറ്റവും വലിയ നേട്ടമായിരുന്നു അത്. അമേരിക്കയില്‍ 13 അപ്പീല്‍ കോടതികളാണുള്ളത്. ഇതിലാകെ 179 ജഡ്ജിമാരും. അമേരിക്കന്‍ സുപ്രീം കോടതി കഴിഞ്ഞാല്‍, അപ്പീല്‍ കോടതികളാണ് അടുത്തതായി വരിക. സുപ്രീം കോടതി വര്‍ഷം നൂറില്‍ത്താഴെ കേസ്സുകള്‍ മാത്രമേ കേള്‍ക്കൂ എന്നതിനാലാണ് വാഷിങ്ടണിലെ അപ്പീല്‍ കോടതിയെ രാജ്യത്തെ രണ്ടാമത്തെ കോടതിയായി വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ നിയമസംവിധാനത്തോടും പൊതുസമൂഹത്തോടുമുള്ള ശ്രീനിവാസന്റെ കൂറും നിയമരംഗത്ത് പ്രകടിപ്പിച്ചിട്ടുള്ള മികവുമാണ് ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ കാരണമായി ഒബാമ അന്ന് സൂചിപ്പിച്ചിരുന്നത്. പഴയ സെനറ്റിന്റെ കാലാവധി കഴിഞ്ഞതോടെ, അപ്പീല്‍ കോടതിയിലെ ജഡ്ജിമാരുടെയും കാലാവധി കഴിഞ്ഞു. ഇതോടെയാണ് പുനര്‍നിയമനം ആവശ്യമായി വന്നത്. കൊളംബിയ സംസ്ഥാനത്തെ അപ്പീല്‍ കോടതിയിലാണ് ശ്രീനിവാസന്‍ ഇനി ജഡ്ജിയായി ചുമതലയേല്‍ക്കുക. 33 ഫെഡറല്‍ ജഡ്ജിമാര്‍ക്കാണ് ഒബാമ പുനര്‍നിയമനം നല്‍കിയത്. ഇതിലെ ഏക ഇന്ത്യന്‍ വംശജനും ശ്രീനിവാസനാണ്. സെനറ്റിന്റെ ജുഡീഷ്യറി കമ്മറ്റിയുടെ അംഗീകാരം ലഭിക്കുന്നതോടെ ശ്രീനിവാസന്‍ തന്റെ പുതിയ തട്ടകത്തില്‍ ചുമതലയേല്‍ക്കും. ഛണ്ഡീഗഢിലാണ് ശ്രീനിവാസന്‍ ജനിച്ചത്. കന്‍സാസ് സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരായിരുന്നു ശ്രീനിവാസന്റെ മാതാപിതാക്കള്‍. സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും സ്റ്റാന്‍ഫഡ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍നിന്ന് എം.ബി.എയും സ്റ്റാന്‍ഫഡ് ലോ സ്‌കൂളില്‍നിന്ന് നിയമബിരുദവും സ്വന്തമാക്കി. നിയമബിരുദം നേടിയശേഷം അപ്പീല്‍ക്കോടതി ജഡ്ജിയായിരുന്ന ഹാര്‍വി വില്‍ക്കിന്‍സണിന്റെ ക്ലര്‍ക്കായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് സുപ്രീം കോടതി അസോസിയേറ്റ് ജസ്റ്റിസ് സാന്ദ്ര ഡേ ഒ കോണറുടെ ക്ലര്‍ക്കായി പ്രവര്‍ത്തിച്ചു. 2002 മുതല്‍ 2007 വരെ യു.എസ്. സോളിസിറ്റര്‍ ജനറല്‍ ഓഫീസില്‍ പ്രവര്‍ത്തിച്ചശേഷം ഒമെല്‍വനി ആന്‍ഡ് മെയേഴ്‌സ് എന്ന നിയമസഹായ സ്ഥാപനത്തിന്റെ പാര്‍ട്ണറായി. ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ അധ്യാപകനായും ഇക്കാലയളവില്‍ പ്രവര്‍ത്തിച്ചു. 2011 ആഗസ്ത് 26-ന് അമേരിക്കയിലെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ നീല്‍ കത്യാലിന്റെ പകരക്കാരനായി ശ്രീനിവാസന്‍ നിയമിതനായി. അമേരിക്കന്‍ സുപ്രീം കോടതിയിലെ അറിയപ്പെടുന്ന അഭിഭാഷകനും അപ്പലേറ്റുമായി വിലയിരുത്തപ്പെടുന്ന ശ്രീനിവാസന്റെ ഇപ്പോഴത്തെ സ്ഥാനലബ്ധി അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കെല്ലാം ആഹ്ലാദം പകരുന്നതാണ്. ശ്രീനിവാസന്റെ സഹോദരിയായ ശ്രീനിജ ശ്രീനിവാസന്‍ ഐ.ടി. ഭീമന്മാരായ യാഹുവിന്റെ സ്ഥാപകരിലൊരാളാണ്. 15 വര്‍ഷത്തോളം യാഹുവിന്റെ തലപ്പത്ത് പ്രവര്‍ത്തിച്ചിരുന്ന ശ്രീനിജ 2010-ല്‍ കമ്പനിവിട്ടു. വൈറ്റ്ഹൗസ് കമ്മീഷന്‍ ഓണ്‍ പ്രസിഡന്‍ഷ്യല്‍ സ്‌കോളേഴ്‌സില്‍ അക്കൊല്ലം അംഗമായി ശ്രീനിജയെ ഒബാമ നാമനിര്‍ദേശം ചെയ്തിരുന്നു. rgirishkumar@gmail.com