കാന്‍ബറ: കേരളാ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ്ബ് സിഡ്‌നി സംഘടിപ്പിച്ച ഓള്‍ ഓസ്‌ട്രേലിയ വോളീബോള്‍ മത്സരത്തില്‍ ഗ്രീന്‍ ലീഫ് കാന്‍ബറ വിജയികളായി.
ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ടീമുകള്‍ മാറ്റുരച്ച ടൂര്‍ണ്ണമെന്റില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് എല്ലാ ടീമുകളെയും കാന്‍ബറ പരാജയപ്പെടുത്തിയത്. സെമിഫൈനലില്‍ ആതിഥേയരായ സിഡ്‌നി ടീമിനെയും, ഫൈനലില്‍ ബി.എം.എ ബ്രിസ്ബനെയും മറുപടിയില്ലാത്ത സെറ്റുകളിലൂടെ മറികടന്നാണു കാന്‍ബറ വിജയകിരീടം സ്വന്തമാക്കിയത്. മുന്‍ ഇന്ത്യന്‍ ദേശീയ ടീം ക്യാപ്റ്റന്മാരയിരുന്ന കിഷോര്‍കുമാര്‍, വിപിന്‍ ജോര്‍ജ്ജ് എന്നിവര്‍ കാന്‍ബറക്ക് വേണ്ടി കളത്തിലിറങ്ങി. ഇന്ത്യന്‍ താരങ്ങളായ കിഷോര്‍ കുമാര്‍, വിബിന്‍ ജോര്‍ജ്ജ് എന്നിവരുടെ സാന്നിധ്യം വോളിബോള്‍ കളിക്കാര്‍ക്കും കാഴ്ചക്കാര്‍ക്കും ആവേശമായി.
കാന്‍ബറയിലെ വോളിബോള്‍ പ്രേമികളുടെ നേതൃത്വത്തില്‍ വിജയികള്‍ക്ക് സ്വീകരണവും, ഇന്ത്യന്‍ താരങ്ങള്‍ക്ക് യാത്രയയപ്പും കാന്‍ബറ നല്‍കിയിരുന്നു. ഗൗരി പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.
വാര്‍ത്ത അയച്ചത് : ജോമി പുലവേലില്‍