മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ലോംങ്ങ് സൈറ്റ് സെന്റ്


1 min read
Read later
Print
Share

മാഞ്ചസ്റ്റര്‍: ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ സംഘടിപ്പിക്കുന്ന നൈറ്റ് വിജില്‍ വെള്ളിയാഴ്ച വൈകിട്ട് 9 മുതല്‍ വെളപ്പിനെ 2 മണി വരെ ലോംങ്ങ്‌സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കും. പ്രശസ്ത വചന പ്രഘോഷകനായ ഫാ.പ്രതീഷ് പുളിക്കല്‍ സി.എം.ഐ ആണ് ഇന്നത്തെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുന്നത്.

ജപമാല സമര്‍പ്പണം, വി.കുര്‍ബാന, അനുരഞ്ജന ശുശ്രൂഷ, വചനാഗ്‌നി ചൊരിയുന്ന പ്രഭാഷണങ്ങള്‍, ആത്മീയഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍, ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങള്‍, ആന്തരിക ശുദ്ധി പകരുന്ന ആരാധന എന്നിവ നൈറ്റ് വിജിലില്‍ ഉണ്ടായിരിക്കുന്നതാണ്. മാഞ്ചസ്റ്റര്‍ ജീസസ് യൂത്ത് കുടുംബാംഗങ്ങള്‍ മൂന്ന് ദിവസമായി നടത്തി വരുന്ന തുടര്‍ച്ചയായുള്ള ആരാധനക്കും നൈറ്റ് വിജിലോട് കൂടി സമാപനം കുറിക്കും.

ഇന്ന് നടക്കുന്ന നൈറ്റ് വിജിലില്‍ രോഗ ബാധിതനായി കഴിയുന്ന ജെയിംസ് ജോസിന്റെ സ്റ്റെം സെല്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ വിജയമാകുന്നതിനും, എത്രയും പെട്ടെന്ന് സൗഖ്യം പ്രാപിക്കുന്നതിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കുന്നതാണ്. നൈറ്റ് വിജിലില്‍ സംബന്ധിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്തുകൊള്ളുന്നു.

ദേവാലയത്തിന്റെ വിലാസം:

ST .J0SEPH CHURCH,
PORTLAND CRESCENT,
LONGSIGHT,
M13 0BU,
MANCHESTER.

കൂടുതല്‍ വിവരങ്ങള്‍ക്ക് :ജോബി വര്‍ഗ്ഗീസ് - O7825871317,ജയ്‌സന്‍ മേച്ചേരില്‍ - 07915652674

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram