മെല്‍ബണ്‍: കേരള ഹിന്ദു സൊസൈറ്റിയുടെ ഓണാഘോഷ പരിപാടികള്‍ക്കായി മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ 12 ന് മെല്‍ബണില്‍ എത്തും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ മെല്‍ബണിലും സിഡ്നിയിലുമായി നിരവധി പരിപാടികളില്‍ പങ്കെടുക്കും.
12 ന് വിക്ടോറിയ പാര്‍ലമെന്റ് സന്ദര്‍ശിക്കുന്ന അദ്ദേഹം അന്നുതന്നെ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ യോഗത്തിലും പങ്കെടുക്കും. 13 ന്ആ സ്‌ട്രേലിയയിലെ ആദ്യത്തെ ഹിന്ദു പാര്‍ലമെന്റ് അംഗം കൗശല്യ വഗേലയുമായി കൂടിക്കാഴ്ച നടത്തും. 14 ന് ഓവര്‍സീസ് ഫ്രണ്ട് ഓഫ് ബിജെപി യുടെ പരിപാടിയിലും വിശ്വഹിന്ദു പരിഷത്തിന്റെ രക്ഷാബന്ധന്‍ ചടങ്ങിലും പങ്കെടുക്കും. 15 ന് മെല്‍ബണ്‍ ഹിന്ദു സൊസൈറ്റി യുടെ ഓണാഘോഷത്തിലും ഹിന്ദു സ്വയംസേവക് സംഘ് ശാഖയിലും 16 ന് ഇന്ത്യന്‍ കോണ്‍സിലേറ്റിലും 17 ന് ഗീലോങ് ഇസ്‌ക്കാണ്‍ ഗോശാലയിലും കുമ്മനം സന്ദര്‍ശനം നടത്തും.
18 മുതല്‍ 20 വരെ സിഡ്‌നിയില്‍ വിവിധ സംഘടനകളുടെ പരിപാടിയില്‍ പങ്കെടുക്കും.
വാർത്ത അയച്ചത്- പി.ശ്രീകുമാർ