സൗത്ത് ഫ്ളോറിഡ: ഐ.എന്‍.ഒ.സി ഫ്ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് അസിസ്സീ നടയിലിന്റെ നേതൃത്വത്തില്‍ ഫോമ, ഫൊക്കാന, കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ, നവകേരള, കൈരളി ആര്‍ട്സ് ക്ലബ്, വെസ്റ്റ് പാം ബീച്ച് മലയാളി അസോസിയേഷന്‍, മിയാമി മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് ഡേവിയിലുള്ള മഹാത്മാഗാന്ധി സ്‌ക്വയറില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ഫ്ളോറിഡ സെനറ്റര്‍ ഡാഫന്‍ കാംപ്ബെല്‍, ടൗണ്‍ ഓഫ് ഡേവി കൗണ്‍സില്‍ മെമ്പര്‍ കാരള്‍ ഹാട്ടന്‍, സിറ്റി ഓഫ് ഹോളിവുഡ് വൈസ് മേയര്‍ പീറ്റര്‍ ഹെര്‍ണാണ്ടസ് എന്നിവര്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ഐ.എന്‍.ഒ.സി നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. മാമ്മന്‍ ജേക്കബ്, റീജണല്‍ വൈസ് പ്രസിഡന്റ് ജോയി കുറ്റിയാനി, സെക്രട്ടറി സജി സഖറിയാസ്, ഫോമ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ ഡോ. സാജന്‍ കുര്യന്‍, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, നാഷണല്‍ കമ്മിറ്റി മെമ്പര്‍ സക്കറിയാസ് കല്ലിടുക്കില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഡോ. സാജന് കുര്യന്റെ പ്രത്യേക പരിശ്രമത്തിന്റെ ഫലമായി ഓഗസ്റ്റ് 15-നു ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്റ്സ് ഡേ ആയി ടൗണ്‍ ഓഫ് ഡേവി മേയര്‍ ജൂഡി പോള്‍ പ്രഖ്യാപിച്ചു. സമീപ പ്രദേശത്തുള്ള ഹോളിവുഡ്, പെംബ്രൂക്ക് പൈന്‍സ്, കൂപ്പര്‍ സിറ്റി, ലോഡര്‍ ഡെയില്‍ ലേയ്ക്, കോക്കനട്ട് ക്രീക്ക് എന്നീ സിറ്റികളും, മയാമി ഡേഡ് കൗണ്ടിയും ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്റ്സ് ഡേ ആയി പ്രഖ്യാപിച്ചു. ഡോ, സാജന് കുര്യന്റെ നേതൃപാടവത്തെ ഐ.എന്‍.ഒ.സി പ്രസിഡന്റ് അനുമോദിച്ചു.