ഷിക്കാഗോ: ഫോമ മെട്രോ റീജിയന്റെ വൈസ് പ്രസിഡന്റായി വര്‍ഗീസ് കെ. ജോസഫ്, 2016- 18 കാലയളവിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. വര്‍ഗീസ് കെ. ജോസഫ് കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ വിവിധ കമ്മിറ്റികളിലും ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ്‌ഐലന്റിന്റെ ജോയിന്റ് സെക്രട്ടറിയായും, ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
ഫോമയുടെ സജീവ പ്രവര്‍ത്തകനും, വിവിധ കവന്‍ഷനുകളില്‍ പല കമ്മിറ്റികളിലും പ്രവര്‍ത്തിച്ച് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ആത്മവിശ്വാസവും, പ്രവര്‍ത്തനശൈലിയും, സുഹൃദ് ബന്ധങ്ങളുമാണ് തന്നെ റീജണല്‍ വൈസ് പ്രസിഡന്റായി മത്സരിക്കാന്‍ പ്രേരിപ്പിച്ചതെ് അദ്ദേഹം പറഞ്ഞു. ഫോമയുടെ ഉന്നമനത്തിനുവേണ്ടി മത്സരിച്ച് ജയിച്ചുവരുന്ന ആരുമായും പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നു.
ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്റ്, കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് എന്നിവരും വര്‍ഗീസ് കെ. ജോസഫിന് പൂര്‍ണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്. ഫോമ മെട്രോ റീജിയന്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചപ്പോഴാണ് തന്റെ കഴിവ് ജനങ്ങള്‍ മനസിലാക്കിയതെ് അദ്ദേഹം അവകാശപ്പെട്ടു.
വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം