ഷിക്കാഗോ: സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ സഹായമെത്രാനായി മാര്‍ ജോയ് ആലപ്പാട്ട് അഭിഷിക്തനായതിന്റെ മൂന്നാം വാര്‍ഷികവും ജന്മദിനവും ആഘോഷിച്ചു. സെപ്റ്റംബര്‍ 29 ശനിയാഴ്ച രാവിലെ 8 മണിക്ക് ബെല്‍വുഡ് മാര്‍ തോമാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ നടന്ന വി. കുര്ബാനയോടനുബന്ധിച്ചതായിരുന്നു ആഘോഷങ്ങള്‍.
മാര്‍ ജോയ് ആലപ്പാട്ട്, രൂപതാ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഫാ. ജോര്‍ജ് മാളിയേക്കല്‍, രൂപതാ ചാന്‍സലര്‍ ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, സീറോ മലബാര്‍ കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ബലിയര്‍പ്പിച്ചു.
റിപ്പോര്‍ട്ട്: ബ്രിജിറ്റ് ജോര്‍ജ്