ഷിക്കാഗോ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് മഹായിടവകയിലെ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് വര്‍ഷങ്ങളായി നടത്തിവരുന്ന ക്രിസ്മസ് കരോള്‍ നേപ്പര്‍വില്ലില്‍ സമാപിച്ചു.
ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ സംഭവിച്ച യേശുവിന്റെ ജനനം എന്ന മഹാസന്തോഷം വിളിച്ചറിയിച്ച് ഫാ.ഡാനിയേല്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ സമ്മാനപ്പൊതികളും, കുഞ്ഞുങ്ങള്‍ക്ക് ചോക്ലേറ്റുകളും, മധുരപലഹാരങ്ങളുമായി ഇടവകയിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് ശാന്തിയുടേയും സമാധാനത്തിന്റേയും ദൂത് നല്‍കിയ ഏരിയാ തിരിച്ചുള്ള ഈവര്‍ഷത്തെ കരോള്‍ ഒരു ഗാനമത്സരം തന്നെയായിരുന്നു. വിശാല്‍ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു. ക്രിസ്മസിന്റെ പ്രത്യേക ആരാധനയില്‍ ബെല്‍വുഡ് വോയ്സ് ഗാനങ്ങള്‍ ആലപിച്ചു. ആഷ്ലി സംഗീതം നല്‍കി. ആരാധനാമധ്യേ ഫാ.ഡാനിയേല്‍ ജോര്‍ജ് ക്രിസ്മസ് സന്ദേശം നല്‍കി.
ജനുവരി 1 ന് രാവിലെ 9 മണിക്ക് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം മാര്‍ മക്കാറിയോസ് മെമ്മോറിയല്‍ ഹാളില്‍ പുതുവത്സരാഘോഷങ്ങള്‍ നടക്കും. ജോര്‍ജ് സഖറിയ, ശീതള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ജോയിച്ചന്‍ പുതുക്കുളം