ഷിക്കാഗോ: ബെല്‍വുഡ് മാര്‍ തോമാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലിലെ തിരുപ്പിറവിയുടെ കര്‍മ്മങ്ങളും ദിവ്യബലിയും നടത്തി. സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കി. ഇടവക വികാരി ഡോ.അഗസ്റ്റിന്‍ പാലക്കാപറമ്പിലും രൂപതാ ഫാമിലി അപോസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ.പോള്‍ ചാലിശ്ശേരിയും സഹകാര്‍മ്മികരായി ദിവ്യബലിയര്‍പ്പിച്ചു. പോള്‍ വത്തിക്കളത്തിന്റെ നേതൃത്വത്തില്‍ ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ദിവ്യബലിക്ക് ശേഷം ക്രിസ്മസിനോടനുബന്ധിച്ചു ഇടവകയില്‍ നടത്തിയ ബൈബിള്‍ ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജോസഫ് ജെസ്സി നാഴിയമ്പാറ, കുരിയന്‍ എല്‍സ ആറ്റുമാലില്‍, ഷീബ ഫ്രാന്‍സിസ് വടക്കേവീട്, സോണിയ ജോര്‍ജ് കണറികാവുങ്കല്‍, ബോബി സീന മഠത്തിപ്പറമ്പില്‍ എന്നിവര്‍ക്ക് ഒന്നാം സ്ഥാനവും ലിസ സിബി കുന്നുംപുറം, മേഴ്‌സി സണ്ണി വടക്കേല്‍, നോബി ലിന്‍സി മാപ്പളകയ്യില്‍ എന്നിവര്‍ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.
അതിനുശേഷം പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ നടത്തിയ പുല്‍ക്കൂട് മത്സര വിജയികള്‍ക്കും സമ്മാനം നല്‍കി. സെന്റ് തോമസ് വാര്‍ഡിന്റെ ജാക്വലിന്‍ സജി വര്‍ഗീസ് ഒന്നാം സ്ഥാനവും സെന്റ് സൈമണ്‍ വാര്‍ഡിന്റെ റോസലിന്‍ സോയേല്‍ ചാരത്ത്, സെന്റ് മാത്യു വാര്‍ഡിന്റെ ജോസഫ് മോളി ഉരുവഞ്ചിയില്‍ എന്നിവര്‍ രണ്ടാം സ്ഥാനവും സെന്റ് ജോണ്‍സ് വാര്‍ഡിന്റെ റ്റോണി കണ്ടക്കുടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കൈക്കാരന്മാരായ ജോര്‍ജ് അമ്പലത്തുങ്കല്‍, സിബി പാറേക്കാട്ട്, പോള്‍ വടകര, ലൂക്ക് ചിറയില്‍, ജോ കണിക്കുന്നേല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്‌നേഹവിരുന്നോടെ ആഘോഷങ്ങള്‍ക്ക് തിരശീല വീണു.
വാര്‍ത്ത അയച്ചത് : ബ്രിജിറ്റ് ജോര്‍ജ്