ന്യൂജേഴ്‌സി: 1980-90 കാലഘട്ടത്തില്‍ റിങില്‍ നിറഞ്ഞു നിന്നിരുന്ന റസല്‍മാന്‍(ഗുസ്തിക്കാരന്‍) കിങ് കോങ് ബണ്ടി(61) അന്തരിച്ചു. റസലിങ് റിങ്ങില്‍ എത്തിയതോടെ ക്രിസ്റ്റഫര്‍ അലന്‍ പിന്നീട് കിങ് കോങ് എന്ന പേരില്‍ പ്രസിദ്ധനായത്.
1986-ലെ റസല്‍മാനിയ 2 സീസണില്‍ ഹള്‍ക്ക് ഹോഗനുമായി സ്റ്റീല്‍ ഗേജ് വേള്‍ഡ് ഹെവി വെയ്റ്റ് ചാമ്പ്യന്‍ ഷിപ്പില്‍ ഫൈനലില്‍ എത്തിയതോടെയാണ് കിങ് കോങ് പ്രസിദ്ധനായത്. ചെറിയ വ്യത്യാസത്തില്‍ കിങ് കോങിന് ഹള്‍ക്ക് ഹോഗന് അടിയറവു പറയേണ്ടി വന്നു. 2007-ല്‍ റിട്ടയര്‍ ചെയ്ത ശേഷം വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
ബിഗ് ഡാഡി ബഡി, ക്രിസ് ബഡി എന്ന പേരിലും അറിയപ്പെട്ടിരുന്നു. കിങ് കോങിന്റെ നിര്യാണത്തില്‍ റസലിങ് പ്രമോട്ടറും ദീര്‍ഘകാല സുഹൃത്തുമായിരുന്ന ഡേവിഡ് അനുശോചിച്ചു. മാര്‍ച്ച് അഞ്ചിന് വേള്‍ഡ് റസലിങ് എന്റര്‍ടെയ്ന്‍മെന്റ് പുറത്തുവിട്ട പ്രസ്താവനയില്‍ മരണകാരണം വ്യക്തമല്ലെന്ന് പറയുന്നുണ്ട്.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍
Share this Article