ഡാളസ് : വേള്‍ഡ് മലയാളി കൌണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് നേതൃത്വം കൊടുക്കുന്ന 'ടാലെന്റ്‌റ് ഷോ' ജനുവരി 28 നു ഫാര്‍മേഴ്സ് ബ്രാഞ്ചിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിൽ വെച്ചു നടക്കും.
ഉച്ചക്ക് രണ്ടു മണിയയോടെ കൂടുന്ന വേള്‍ഡ് മലയാളീ കൌണ്‍സില്‍ അമേരിക്ക റീജിയന്‍ എക്‌സിക്യൂട്ടീവ് കൌണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ ജോര്‍ജ് പനക്കല്‍ അധ്യക്ഷത വഹിക്കും. പുതുവര്‍ഷ പ്രവര്‍ത്തന കാലയളവിലേക്കുള്ള പ്രവര്‍ത്തന രേഖ പ്രസിഡണ്ട് പി.സി. മാത്യു അവതരിപ്പിക്കും. നോട്ട് നിരോധനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ യോഗത്തിൽ വെച്ചു നടക്കും.
ചടങ്ങില്‍ മുഖ്യാതിഥികളായി മലയാളികളായ റോക്ലാന്‍ഡ് കൗണ്ടി (ന്യൂയോര്‍ക്) ലെജസ്ലേറ്റര്‍ ഡോ. ആനി പോള്‍ , സ്റ്റാഫോര്‍ഡ് സിറ്റി പ്രോടെം മേയര്‍ കെന്‍ മാത്യു (ടെക്‌സാസ്) മുതലായവരും വിശിഷ്ടതിഥികളായി wwc അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് പനക്കല്‍, റീജിയന്‍ പ്രസിഡണ്ട് ശ്രീ പി . സി. മാത്യു, ഗ്ലോബല്‍ ബിസിനസ് ഫോറം പ്രസിഡന്റ് തോമസ് മൊട്ടക്കല്‍, WMC അമേരിക്ക റീജിയന്‍ സെക്രട്ടറി കുര്യന്‍ സക്കറിയ, സബ് ജോസഫ് സി. പി. എ., ന്യൂജഴ്‌സി പ്രൊവിന്‍സ് പ്രസിഡന്റ് തങ്കമണി അരവിന്ദന്‍ , ഹൂസ്റ്റണ്‍ പ്രൊവിന്‍സ് പ്രസിഡണ്ട് എസ്.കെ.ചെറിയാന്‍, റീജിയന്‍ വൈസ് ചെയര്‍മാന്‍ വര്‍ഗീസ് .കെ .വര്‍ഗീസ് , വൈസ് പ്രസിഡന്റുമാരായ ടോം വിരിപ്പന്‍, എല്‍ദോ പീറ്റര്‍ ,പുന്നൂസ് തോമസ് ,എബ്രഹാം ജോണ്‍ എന്നീ പ്രമുഖ WMC നേതാക്കള്‍ പങ്കെടുക്കുമെന്നു അറിയിച്ചു.
Share this Article
Related Topics