ഇല്ലിനോയി മലയാളി അസോസിയേഷന്‍ സോക്കര്‍, വോളിബോള്‍


2 min read
Read later
Print
Share

ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട സോക്കര്‍, വോളിബോള്‍ ടൂര്‍ണമെന്റ് വന്‍ വിജയമായി. പങ്കാളിത്തംകൊണ്ടും ചിട്ടയായ നടത്തിപ്പുകൊണ്ടും കാണികളെ ആവേശഭരിതരാക്കിയ ഒരു ടൂര്‍ണമെന്റാണ് ഇല്ലിനോയി മലയാളി അസോസിയേഷന്‍ കാഴ്ചവെച്ചത്. റോയല്‍ വാരിയേഴ്സ്, ക്രിംസണ്‍ നൈറ്റ്സ്, നോര്‍ത്ത് ഷോര്‍ സ്ട്രൈക്സ്, കിംഗ്സ് യുണൈറ്റഡ് എന്നീ സോക്കര്‍ ടീമുകളും, ഒപ്പം നാല് വോളിബോള്‍ ടീമുകളും അണിനിരന്ന മത്സരങ്ങള്‍ ഉച്ചയോടെ ഒരു മണിക്ക് ആരംഭിച്ച് വൈകീട്ട് 8.30 വരെ നീണ്ടുനിന്നു.

ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം പ്രസിഡന്റ് ജോര്‍ജ് പണിക്കര്‍ നിര്‍വഹിച്ചു. ടൂര്‍ണമെന്റ് കണ്‍വീനര്‍ പ്രവീണ്‍ തോമസ് സ്വാഗതം ആശംസിച്ചു. കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ച സോമു തോമസ് ടീമുകളെ പരിചയപ്പെടുത്തി. എട്ട് മത്സരങ്ങളിലൂടെ ഫൈനലില്‍ എത്തിയ കിംസണ്‍ നൈറ്റ്സും, കിംഗ്സ് യുണൈറ്റഡും മാറ്റുരച്ചപ്പോള്‍ ആദ്യ പകുതിയുടെ അവസാനം ക്രിംസണ്‍ നൈറ്റ്സിനെതിരേ ഒരു ഗോളിനു കിംസ് യുണൈറ്റഡ് മുന്നിലായി. കളിയുടെ അവസാനം വരെ തിരികെ ഗോളടിക്കാന്‍ കിംസണ്‍ നൈറ്റ്സ് പരിശ്രമിച്ചെങ്കിലും നേടിയെടുത്തില്ല. ഷിക്കാഗോ യുവജനങ്ങള്‍ക്കായി സോക്കര്‍, വോളിബോള്‍ ടൂര്‍ണമെന്റുകള്‍ ആദ്യമായി സംഘടിപ്പിച്ചതിനു ഇല്ലിനോയി മലയാളി അസോസിയേഷനെ യുവജനങ്ങള്‍ മുക്തകണ്ഠം പ്രശംസിച്ചു.

ജേതാക്കളായ കിംഗ്സ് യുണൈറ്റഡ് ടീമിന് ഐ.എം.എയുടെ വക ട്രോഫി പ്രസിഡന്റ് ജോര്‍ജ് പണിക്കരും, ഷിക്കാഗോയിലെ പല ബിസിനസ് ശൃംഖലകളുടെ ഉടമയായ ജോണ്‍ എം. പുതുശേരിയും, സഹധര്‍മ്മിണി മോളി ജോണും ചേര്‍ന്ന് നല്‍കി. കൂടാതെ ഐ.എം.എയുടെ മുന്‍ പ്രസിഡന്റ് സാം ജോര്‍ജും കുടുബവും സ്പോണ്‍സര്‍ ചെയ്ത 500 ഡോളര്‍ ക്യാഷ് പ്രൈസും നല്‍കപ്പെട്ടു. റണ്ണേഴ്സ് അപ്പ് ട്രോഫിയും 250 ഡോളര്‍ ക്യാഷ് പ്രൈസും ഐ.എം.എയുടെ വൈസ് പ്രസിഡന്റ്ജോര്‍ജ് മാത്യു സ്പോണ്‍സര്‍ ചെയ്ത് അദ്ദേഹം തന്നെ ടീം ക്യാപ്റ്റന് നല്‍കി.

വോളിബോളിന്റെ ഒന്നാം സമ്മാനവും ട്രോഫിയും ഹാപ്പി ഫാമിലി ആന്‍ഡ് ഹെല്‍ത്തി ബേബീസിന്റെ ഉടമ ജോയി പീറ്റര്‍ ഇണ്ടിക്കുഴിയും, ലിസി പീറ്ററും, ഷിക്കാഗോയിലെ വ്യവസായ പ്രമുഖനായ ഫ്രാന്‍സീസ് കിഴക്കേക്കുറ്റും ചേര്‍ന്നു നല്‍കി.

റണ്ണേഴ്സ് അപ്പിനുള്ള 250 ഡോളറും, ട്രോഫിയും അതു സ്പോണ്‍സര്‍ ചെയ്ത ഫൊക്കാന മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ളയും, ചന്ദ്രന്‍പിള്ളയും ചേര്‍ന്നു നല്‍കി.

വിവിധ കമ്മിറ്റികളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ വിജയകരമായ ഈ ടൂര്‍ണമെന്റിന്റെ ശില്പികളായി പ്രവര്‍ത്തിച്ചത് സീനിയര്‍ വൈസ് പ്രസിഡന്റ് റോയി മുളകുന്നം, വൈസ് പ്രസിഡന്റ് ജോര്‍ജ് മാത്യു, ട്രഷറര്‍ ജോയി ഇണ്ടിക്കുഴി, കണ്‍വീനര്‍ പ്രവീണ്‍ തോമസ്, മറിയാമ്മ പിള്ള, ജോസി കുരിശിങ്കല്‍, ജെയ്ബു കുളങ്ങര, സിറിയക് കൂവക്കാട്ടില്‍, പോള്‍ പറമ്പി, സോമു തോമസ്, സാം ജോര്‍ജ്, സുനേന ചാക്കോ, അനില്‍കുമാര്‍ പിള്ള, ഏബ്രഹാം ചാക്കോ, ഷാനി ഏബ്രഹാം എന്നിവരാണ്..

ജോയിച്ചന്‍ പുതുക്കുളം

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

മിഷന്‍സ് ഇന്ത്യ വാര്‍ഷിക കണ്‍വെന്‍ഷന്‍

Apr 15, 2017


mathrubhumi

1 min

കെ.സി.എസ് കളരിക്ക് പുതിയ പഠനകേന്ദ്രം

Jan 27, 2017