ഒക്‌ലഹോമ: മാര്‍ത്തോമ്മ സഭയുടെ സൗത്ത് വെസ്റ്റ് റീജിയണല്‍ യുവജനസഖ്യത്തിന്റെ നേതൃത്വത്തില്‍ ഒക്‌ലഹോമയിലെ എഡ്മണ്ടിലുള്ള ഹൈവ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ വെച്ച് നടന്ന വോളിബോള്‍ ടൂര്‍ണമെന്റില്‍ മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് കാരോള്‍ട്ടണ്‍ ടീം ചാമ്പ്യന്‍ഷിപ്പ് നേടി. ഒക്‌ലഹോമ മാര്‍ത്തോമ്മ ചര്‍ച്ച് ടീം രണ്ടാം സ്ഥാനവും ടൂര്‍ണമെന്റിലെ ഏറ്റവും നല്ല കളിക്കാരനുള്ള അവാര്‍ഡ് കരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവകയിലെ ഏറിന്‍ മാത്യുവും കരസ്ഥമാക്കി. വിജയികള്‍ക്ക് ഒക്‌ലഹോമ മാര്‍ത്തോമ്മ ഇടവക വികാരി റവ.തോമസ് ജോസഫ് ട്രോഫികള്‍ നല്‍കി.
വാര്‍ത്ത അയച്ചത് : ഷാജി രാമപുരം
Share this Article
Related Topics