ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഏഴാമത് ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 16 ന് നടക്കും. നൈല്‍സിലെ ഫില്‍ഡ് മാന്‍ റിക്രിയേഷന്‍ സെന്ററില്‍ (8800 W. Kathy Lane, Niles) ഉച്ചയ്ക്ക് ഒരു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും.
15 ഇടവകകളുടെ സംഗമ വേദിയായ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലില്‍ നിന്നും വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുക്കും. വിജയികള്‍ക്ക് എക്യൂമെനിക്കല്‍ കൗണ്‍സില്‍ നല്‍കുന്ന എവര്‍റോളിംഗ് ട്രോഫിയും, വ്യക്തിഗത ചാമ്പ്യനുള്ള ട്രോഫിയും സമ്മാനിക്കും.
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക മത്സരങ്ങള്‍ നടത്തുന്നതാണ്. വോളിബോള്‍ ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി ഫാ.ബാബു മഠത്തില്‍പ്പറമ്പില്‍ ചെയര്‍മാനായും, രഞ്ചന്‍ ഏബ്രഹാം ജനറല്‍ കണ്‍വീനറായും, പ്രവീണ്‍ തോമസ്, ജോജോ ജോര്‍ജ് (കണ്‍വീനര്‍മാര്‍), ജയിംസ് പുത്തന്‍പുരയില്‍, ബഞ്ചമിന്‍ തോമസ്, ബിജു ജോര്‍ജ് (കോര്‍ഡിനേറ്റേഴ്സ്) ആയും പ്രവര്‍ത്തിക്കുന്നു.
ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ പ്രസിഡന്റ് റവ. ഏബ്രഹാം സ്‌കറിയ, വൈസ് പ്രസിഡന്റ് റവ. ഫാ. മാത്യൂസ് ജോര്‍ജ്, സെക്രട്ടറി ഗ്ലാഡ്സണ്‍ വര്‍ഗീസ്, ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോയിന്റ് സെക്രട്ടറി ടീനാ തോമസ് എന്നിവരും നേതൃത്വം നല്‍കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ.ബാബു മഠത്തില്‍പ്പറമ്പില്‍ - 773 754 9638
രഞ്ചന്‍ ഏബ്രഹാം - 847 287 0661
ജോയിച്ചന്‍ പുതുക്കുളം