ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ മേഖലയിലുള്ള വിവിധ ക്രിസ്ത്യന്‍ ദേവാലയങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ രണ്ടാം വോളിബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ 10, 11 തീയതികളില്‍ നടത്തപ്പെടുന്നു. ഫെയര്‍ലസ് ഹില്ലിലെ ഗീവര്‍ഗീസ് സഹദായുടെ മധ്യസ്ഥതയിലുള്ള പള്ളിയുടെ വിശാലമായ പുല്‍ത്തകിടിയില്‍ ആധുനിക രീതിയില്‍ രൂപകല്പന ചെയ്തു നിര്‍മ്മച്ച കോര്‍ട്ടിലാണ് മത്സരം അരങ്ങേറുക.
മത്സരത്തില്‍ വിജയിച്ച ടീമുകള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കുന്നതായി സംഘാടകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്യുസണ്‍ മാനേജരായും ദിലീപ് ക്യാപ്റ്റനായും ലിനോ കോച്ചായും മത്സരത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ.അബു വര്‍ഗീസ് പീറ്റര്‍ - 914-806-4595
ഷാലു പുന്നൂസ് - 203-482-9123
കോര ചെറിയാന്‍ - 215-429-0575
മാത്യുസണ്‍ സഖറിയ - 267-251-5094
വാര്‍ത്ത അയച്ചത് : കോര ചെറിയാന്‍