കെന്റുക്കി: ബെന്റന്‍ മാര്‍ഷല്‍ കൗണ്ടിഹൈസ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ 2 കുട്ടികള്‍ മരിക്കുകയും പതിനേഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗവര്‍ണര്‍ ബെവിന്‍ നടത്തിയ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. വെടിവെപ്പിനെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു. മരിച്ചവര്‍ 15 വയസിന് താഴെയുള്ള വിദ്യാര്‍ത്ഥികളാണെന്ന് പറയപ്പെടുന്നു. വെടിവെച്ച് എന്ന് പറയപ്പെടുന്ന 15 വയസുള്ള വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. വിദ്യാര്‍ത്ഥിയെ ഇതിനുപ്രേരിപ്പിച്ച സംഭവങ്ങളെക്കുറിച്ച് വിശദമായി അന്വേഷണം നടത്തിവരുന്നു.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍