ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ യോങ്കേഴ്സിലുള്ള സെന്റ്.ആന്‍ഡ്രൂസ് മാര്‍ത്തോമ്മാ ചര്‍ച്ചിലെ മൂന്നു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന റവ.സോണി ഫിലിപ്പിനും ആശ കൊച്ചമ്മയ്ക്കും ഇടവക സ്നേഹനിര്‍ഭരമായ യാത്രയയപ്പു നല്‍കി.
വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷക്കു നേതൃത്വം നല്‍കിയ അച്ചന്‍ വചനശുശ്രൂഷ നടത്തി. വിശുദ്ധ കുര്‍്ബ്ബാന ശുശ്രൂഷക്കു ശേഷം നടന്ന യാത്രയയപ്പു യോഗത്തില്‍ വൈസ് പ്രസിഡന്റ് കെ.ഒ.ഏബ്രഹാം അധ്യക്ഷത വഹിച്ചു. സോണി ഫിലിപ്പ് അച്ചനില്‍ നിന്നും ലഭിച്ച നേതൃത്വത്തേയും കരുതലിനേയും മുക്തകണ്ഠം ശ്ലാഘിച്ചു കൊണ്ട് ഷെറിന്‍ ഏബ്രഹാം (യൂത്ത് ഫെല്ലോഷിപ്പ്) റോഷന്‍ വര്‍ഗീസ്, ജിമ്മി ജോര്‍ജ് (യുവജനസഖ്യം), ബിനു ദാനിയേല്‍ (ഇടവക മിഷന്‍), അമ്മിണി വര്‍ഗീസ് (സേവികാ സംഘം), ജീന്‍ ജോണ്‍, കെ.എ.ഏബ്രഹാം (പ്രാര്‍ത്ഥന ഗ്രൂപ്പുകള്‍), ജേക്കബ് ഫിലിപ്പ് (ക്വയര്‍), റിയ വര്‍ഗീസ് (ഇംഗ്ലീഷ് ക്വയര്‍) എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
ഇടവക ട്രസ്റ്റിമാരായ ഏബ്രഹാം വര്‍ക്കി, ജോണ്‍ കെ. തോമസ് എന്നിവര്‍ ഇടവകയുടെ പേരിലുള്ള പാരിതോഷികം അച്ചനും, കൊച്ചമ്മക്കും സമ്മാനിച്ചു. ഇടവകയിലെ ഓരോ സംഘടനകളും അവരുടെ വകയായുള്ള സ്നേഹോപഹാരം സമ്മാനിച്ചു.
റവ.സോണി ഫിലിപ്പ് അച്ചനും ആശാകൊച്ചമ്മയും മറുപടി പ്രസംഗം നടത്തി.
ഇടവക സെക്രട്ടറി അഖില റെനി നന്ദി പ്രസംഗം നടത്തി. റവ.സോണി ഫിലിപ്പ് അച്ചന്റെ പ്രാര്‍ത്ഥനക്കും, ആശീര്‍വാദത്തോടും യോഗം സമാപിച്ചു. എല്ലാവര്‍ക്കും സ്നേഹവിരുന്നും തയ്യാറാക്കിയിരുന്നു.
വാര്‍ത്ത അയച്ചത് : രാജു ചിറമണ്ണില്‍