ന്യൂയോര്‍ക്ക്: ടെക്സാസിലേക്ക് താമസം മാറുന്ന യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക അംഗമായ കുര്യാക്കോസ് തരിയനും ഭാര്യ സുജയും യാത്രയയപ്പ് നല്‍കി.
കഴിഞ്ഞ 36 വര്‍ഷത്തിനുമേല്‍ ഇടവകയുടെയും, ഭദ്രാസനത്തിന്റേയും മറ്റ് സാമൂഹിക പ്രസ്ഥാനങ്ങളുടെയും ചുമതലക്കാരനായി മാന്യമായ സേവനം കാഴ്ചവെച്ച വ്യക്തിത്വത്തിന്റെ ഉടമയാണ് കുര്യാക്കോസ് തരിയന്‍. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ റവ.ഫാ.ജോബ്സണ്‍ കോട്ടപ്പുറം, ട്രഷറര്‍ കുരിയാക്കോസ് വറുഗീസ്, സെക്രട്ടറി ജോണ്‍ ഐസക്ക് എന്നിവര്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേര്‍ന്ന് സംസാരിച്ചു.
സ്തുത്യര്‍ഹമായ സേവനത്തിനുള്ള പ്ലാക്കും, സമ്മാനവും ഏബ്രഹാം തോമസ്, ജോണ്‍ ഐസക്ക്, കുരിയാക്കോസ് വറുഗീസ്, പ്രിന്‍സി പതിക്കല്‍, റോയി ഏബ്രഹാം എന്നിവര്‍ കുര്യാക്കോസിനും കുടുംബത്തിനും നല്‍കി ആദരിച്ചു.
ഇടവക നല്‍കിയ ആദരവുകള്‍ക്ക് കുര്യാക്കോസ് തര്യന്‍ നന്ദി പ്രകാശിപ്പിച്ചു. പിന്നീട് നടന്ന മെന്‍സ് ഫോറം, മാര്‍ത്തമറിയം സമാജം മീറ്റിംഗുകളില്‍ കുര്യാക്കോസ് തര്യനേയും സുജയേയും ആദരിച്ച് വര്‍ഗീസ് പാപ്പന്‍ചിറ, ജെയിംസ് മാത്യു, സി.ജെ. ജോണ്‍സണ്‍, ലീലാമ്മ മത്തായി, ജെസി മാത്യു എന്നിവര്‍ സംസാരിച്ചു.
ജോയിച്ചന്‍ പുതുക്കുളം
Share this Article
Related Topics