ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റര്‍ ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിയിട്ടുള്ള എസ്.ബി കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ.ടോമി പടിഞ്ഞാറേവീട്ടിലുമായി സൗഹൃദസംഗമം നടത്തി. മോര്‍ട്ടന്‍ഗ്രോവിലുള്ള ബിജി കൊല്ലാപുരത്തിന്റെ വസതിയിലാണ് സംഗമം നടന്നത്.
അലുംമ്നി അംഗങ്ങള്‍ കുടുംബസമേതം ടോമിയച്ചന് ഹൃദ്യമായ സ്നേഹാദരവുകളോടെ സ്വീകരണം നല്‍കി. തദവസരത്തില്‍ അലുംമ്നി അംഗങ്ങളായ ആന്റണി ഫ്രാന്‍സീസ് ആന്‍ഡ് ഷീബാ ഫ്രാന്‍സീസ് ദമ്പതികളുടെ മൂത്ത മകനായ ഗുഡ്വിന്‍ ഫ്രാന്‍സീസ് വൈദീക പരിശീലനത്തിനായി സെമിനാരിയില്‍ ചേര്‍ന്ന ദൈവദത്തവും അനുഗ്രഹപ്രദവുമായ തീരുമാനത്തെ പ്രസിഡന്റ് ഷാജി കൈലാത്ത് സംഘടനയുടെ പേരില്‍ പ്രശംസിക്കുകയും പ്രാര്‍ത്ഥനാശംസകള്‍ നേരുകയും ചെയ്തു. ഗുഡ്വിന്‍ നന്ദിയറിയിച്ചു.
ടോമിയച്ചന്‍ സഭയ്ക്കും സമൂഹത്തിനുംവേണ്ടി കാലം കരുതിവെച്ച ദൈവനിയോഗവും മുതല്‍ക്കൂട്ടുമാണെന്നു യോഗം വിലയിരുത്തി. പരിപാടികള്‍ക്ക് നിറമേകിയ നിരവധി കലാപരിപാടികളും സംഘടിപ്പിച്ചു. ചടങ്ങിനു ആതിഥേയത്വം വഹിച്ച ബിജി കൊല്ലാപുരത്തിനും കുടുംബത്തിനും സംഘടന നന്ദി പറഞ്ഞു. ഓണസദ്യ ഹൃദ്യമായി. ഭാരവാഹികളും സംഘടനാംഗങ്ങളും ഒത്തുചേര്‍ന്നു പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. രാത്രി പത്തുമണിക്ക് യോഗം സമാപിച്ചു. സെക്രട്ടറി ഷീബാ ഫ്രാന്‍സീസ് നന്ദി പറഞ്ഞു.