പി.സി.എന്‍.എ.കെ : മെയ് 6 ന് ദേശീയ പ്രാര്‍ത്ഥനാദിനം


2 min read
Read later
Print
Share

ന്യുയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയില്‍ വെച്ച് നടത്തപ്പെടുന്ന സൗത്ത് ഏഷ്യന്‍ സമൂഹത്തിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനമായ പി.സി.എന്‍.എ.കെ കോണ്‍ഫറന്‍സിന്റെ വിജയകരമായ നടത്തിപ്പിനും അനുഗ്രഹത്തിനായും നോര്‍ത്തമേരിക്കയിലെയും കാനഡയിലെയും മുഴുവന്‍ മലയാളി പെന്തക്കോസ്ത് സഭകളും മെയ് 6 ന് പ്രത്യേക പ്രാര്‍ത്ഥനാദിനമായി വേര്‍തിരിക്കണമെന്നും അന്നേദിവസം ലഭിക്കുന്ന സ്‌തോത്രകാഴ്ചയും പ്രത്യേക സംഭാവനകളും അതത് സഭകളുടെ വിഹിതമായി നല്‍കി പ്രവര്‍ത്തനത്തെ സഹായിക്കണമെന്നും പി.സി.എന്‍. എ.കെ ദേശീയ സെക്രട്ടറി ബ്രദര്‍ വെസ്‌ളി മാത്യു അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ വെച്ച് നടത്തപ്പെടുന്ന പ്രമേഷണല്‍ യോഗങ്ങളിലും പി.സി.എന്‍.എ.കെ ധനസമാഹരണ പരിപാടികള്‍ക്കും മികച്ച പ്രതികരണമാണ് എല്ലാ പട്ടണങ്ങളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. മയാമിയിലും 22 ന് ഒര്‍ലാന്റോയിലും നടന്ന പ്രമോഷണല്‍ യോഗത്തിന് സ്റ്റേറ്റ് പ്രതിനിധികളായ മനു ഫിലിപ്പ്, നിബു വെള്ളവന്താനം എന്നിവര്‍ നേതൃത്വം നല്‍കി. നാഷണല്‍ സെക്രട്ടറി ബ്രദര്‍ വെസ്‌ളി മാത്യു, നാഷണല്‍ ട്രഷറാര്‍ ബ്രദര്‍ ബാബുക്കുട്ടി ജോര്‍ജ്, വെബ് സൈറ്റ് കോര്‍ഡിനേറ്റര്‍ ബ്രദര്‍ പ്രെസ്ലി പോള്‍ തുടങ്ങിയവര്‍ ഫ്‌ളോറിഡയിലെ വിവിധ സഭകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

മിഷിഗണ്‍ സ്റ്റേറ്റ് പ്രമോഷന്‍ മീറ്റിംഗ് ഏപ്രില്‍ 28 ന് വൈകീട്ട് 7 ന് പാസ്റ്റര്‍ പി.വി.മാമ്മന്റെയും യൂത്ത് പ്രതിനിധി ജോഷ് കുരുവിളയുടെയും നേതൃത്വത്തിലും, ന്യൂജേഴ്സി സ്റ്റേറ്റ് പ്രമോഷണല്‍ യോഗം മെയ് 6 ന് ഞായറാഴ്ച വൈകിട്ട് 6.30ന് ന്യൂജേഴ്‌സി ഹാക്കന്‍സാക്കിലുള്ള ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി സഭാഹാളില്‍ നാഷണല്‍ പ്രതിനിധി കോശി വര്‍ഗിസിന്റെയും യൂത്ത് പ്രതിനിധി സോബി കുരുവിളയുടെയും വനിതാ പ്രതിനിധി സിസ്റ്റര്‍ ഗ്രേസ് ജോര്‍ജിന്റെയും നേതൃത്വത്തില്‍ നടത്തപ്പെടും.

കോണ്‍ഫറന്‍സിന്റെ നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ബഥേല്‍ ജോണ്‍സണ്‍ ഇടിക്കുള, നാഷണല്‍ സെക്രട്ടറി വെസ്‌ളി മാത്യു, നാഷണല്‍ ട്രഷറാര്‍ ബാബുക്കുട്ടി ജോര്‍ജ്, നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ ഷോണി തോമസ്, ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ആശ ഡാനിയേല്‍, കോണ്‍ഫ്രന്‍സ് കോര്‍ഡിനേറ്റര്‍ ഡോ.തോമസ് ഇടിക്കുള തുടങ്ങിയവരുടെ നേതൃത്വത്തില്‍ നാഷണല്‍ - ലോക്കല്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

ബോസ്റ്റണ്‍ സ്പ്രിങ്ങ് ഫീല്‍ഡിലുള്ള പ്രസിദ്ധമായ മാസ് മ്യൂച്ചല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് 36 മത് പി.സി.എന്‍.എ.കെ സമ്മേളനം നടത്തപ്പെടുന്നത്. വിസ്തൃതമായ പ്രോഗ്രാമുകള്‍, മികച്ച താമസ-ഭക്ഷണ- യാത്ര സൗകര്യങ്ങള്‍ തുടങ്ങിയവ മഹായോഗത്തോട് അനുബന്ധിച്ച്, കുറ്റമറ്റ രീതിയില്‍ ക്രമീകരിക്കുന്നതിനായി നാഷണല്‍ - ലോക്കല്‍ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതായി മീഡിയ കോര്‍ഡിനേറ്റര്‍ നിബു വെള്ളവന്താനം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് - www.pcnak2018.org

വാര്‍ത്ത അയച്ചത് : നിബു വെള്ളവന്താനം

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram