ഒര്‍ലാന്‍ഡോ: ഒര്‍ലാന്‍ഡോയിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായി വളര്‍ച്ചയുടെ ഓരോ പടവുകളും കയറിക്കൊണ്ടിരിക്കുന്ന ഒരുമ സഹജീവികളോടുള്ള സഹാനുഭൂതിയും മാനുഷികപരിഗണനയും ഊട്ടിയുറപ്പിക്കുന്നതിനായി ചാരിറ്റിപ്രവര്‍ത്തനങ്ങളിലും സജീവശ്രദ്ധ പുലര്‍ത്തി വരുന്നു. ഫോമായുടെ നേതൃത്വത്തില്‍ ഓഖി ചുഴലിക്കാറ്റിന്റെ കെടുതികളില്‍പ്പെട്ട തീരദേശ മത്സ്യതൊഴിലാളികള്‍ക്ക് സാന്ത്വനവുമായി രൂപീകരിക്കപ്പെട്ട ഓഖി ദുരിതാശ്വാസഫണ്ടിലേയ്ക്ക് ഒരുമയുടെ 2017 ലെ പ്രവര്‍ത്തനങ്ങളിലൂടെ സ്വരൂപിച്ച തുകയുടെ 30 ശതമാനം ഫോമയുടെ സണ്‍ഷൈന്‍ റീജിയന്‍ വൈസ് പ്രസിഡന്റ് ബിനു മാമ്പള്ളിയ്ക്ക് ഒരുമയുടെ പ്രസിഡന്റ് സോണി കന്നോട്ടുതറ തോമസ് താമ്പായില്‍ വച്ച് കൈമാറി. ഒരുമയുടെ ആഭിമുഖ്യത്തില്‍ ഒര്‍ലാന്‍ഡോയില്‍ സാമ്പത്തികസഹായം അനിവാര്യമായിരുന്ന ഒരു കുടുംബത്തെ സഹായിക്കുന്നതിനായി ഫണ്ട് സമാഹകരിക്കുകയും അത് കുടുംബത്തിനു കൈമാറുകയും ചെയ്തതായി സോണി തോമസ് അറിയിച്ചു.
വാര്‍ത്ത അയച്ചത് : നിബു വെള്ളവന്താനം