ഷിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വര്‍ഷാവസാന തിരുകര്‍മ്മ പ്രാര്‍ത്ഥനകളും ആരാധനയും നടത്തി. ഇടവക വികാരി മോണ്‍. തോമസ് മുളവനാല്‍ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.ബോബന്‍ വട്ടംപുറത്ത് സഹകാര്‍മ്മികനായിരുന്നു.
പ്രാര്‍ത്ഥനാ ചൈതന്യത്തോടെ പുതുവത്സരത്തെ വരവേല്ക്കുവാന്‍ ഒരുക്കിയ വി.ബലിയര്‍പ്പണത്തിലും മറ്റ് തിരുകര്‍മ്മങ്ങളിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു. ക്രിസ്തുമസ് കരോളിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പ്രോത്സാഹന മത്സര ഇനത്തില്‍ സമ്മാനര്‍ഹമായിട്ടുള്ള കൂടാരയോഗങ്ങള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഏറ്റവും കൂടുതല്‍ കരോള്‍ പിരിവ് സംഭരിച്ചതിനുള്ള സമ്മാനം സെന്റ് ജെയിംസ് കൂടാരയോഗവും, രണ്ടാം സ്ഥാനം സെന്റ് ആന്റണീസ് കൂടാരയോഗവും നേടി. ഏറ്റവും കൂടുതല്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച കൂടാരയോഗങ്ങള്‍ക്കുളള സമ്മാനം സെന്റ് ആന്റണീസ് കൂടാരയോഗം കരസ്ഥമാക്കി. രണ്ടാം സ്ഥാനം സെന്റ് ജെയിംസ് കൂടാരയോഗവും, സെന്റ്പീറ്റര്‍ & പോള്‍ കൂടാരയോഗവും നേടി. അതുപോലെ ഭവനങ്ങളില്‍ ഏറ്റവും നല്ലപ്രാത്ഥന മുറിക്കുള്ള സമ്മാനം മറ്റത്തിപ്പറമ്പില്‍ ജോര്‍ജ് & ആന്‍സി ഫാമിലിക്ക് ലഭിച്ചു. രണ്ടാം സ്ഥാനം നേടിയത് വല്ലൂര്‍ ആന്റണി & റെജി .ഏറ്റവും നല്ല പുല്‍ക്കുട് നിര്‍മ്മാണ മത്സരത്തിന് ഒന്നാം സ്ഥാനം: മാത്യു തട്ടാമറ്റവും, രണ്ടാം സ്ഥാനം സോയി കുഴിപ്പറമ്പിലും കരസ്ഥമാക്കി.
ഈവര്‍ഷത്തെ ക്രിസ്തുമസ് കരോളിന് മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ച ഓരോ കൂടാരയോഗ കോര്‍ഡിനേറ്റഴ്സിനെയും, മത്സര വിധി നിര്‍ണ്ണയത്തിനായി ഭവനങ്ങള്‍ സന്ദര്‍ശിച്ച റവ .ഫാ .ബോബന്‍ വട്ടംപുറത്ത്,സാബു മഠത്തിപ്പറമ്പില്‍ , സ്റ്റീഫന്‍ ചൊള്ളംബേല്‍ എന്നിവരെയും പ്രത്യേകം അഭിനന്ദിക്കുവെന്ന് ഇടവക വികാരി മോണ്‍. തോമസ് മുളവനാല്‍ അറിയിച്ചു.
പുതുവത്സരത്തോടുനുബന്ധിച്ച് ദൈവാലത്തില്‍ വച്ച് നടത്തിയ ചടങ്ങുകളുടെ സമാപനത്തില്‍ മധുരം പങ്കിട്ട് ഏവരും പുതുവത്സരത്തെ വരവേറ്റു. ചര്‍ച്ച് എക്സിക്യൂട്ടിവും സിസ്റ്റേഴ്സും ചടങ്ങുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഓരോ കൂടാര യോഗത്തിന്റെയും നാമത്തില്‍ കരോളിനായി ഭവനങ്ങള്‍ സന്ദര്‍ശിക്കുവാന്‍ സന്മനസ്സ് കാട്ടിയ ഓരോരുത്തര്‍ക്കും നന്ദിയറിയിക്കുന്നുവെന്ന് കരോള്‍ ജനറല്‍ കോര്‍ഡിനേറ്റര്‍ ഷിബു കുളങ്ങര അറിയിച്ചു.
ജോയിച്ചന്‍ പുതുക്കുളം