സൗത്ത് ഫ്‌ളോറിഡ : ഒരു സാമൂഹിക സാംസ്‌കാരിക സംഘടന എന്ന നിലയില്‍ നവകേരള മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ലോറിഡ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹവും അനുകരണീയവുമാണെന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അമേരിക്കയിലുടനീളമുള്ള മലയാളി സംഘടനകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍
കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. നവകേരള മലയാളി അസോസിയേഷന്‍ കൂപ്പര്‍ സിറ്റി ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച ക്രിസ്മസ് നവവത്സരാഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തു
സംസാരിക്കുകയായിരുന്നു ബെന്നി വാച്ചാച്ചിറ സ്‌നേഹം , സാഹോദര്യം, സമഭാവന എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സംഘടനകള്‍ പ്രവര്‍ത്തിക്കണം.വ്യക്തിപരമായോ സംഘടനാപരമായോ പരസ്പരം അംഗീകരിക്കാനുള്ള മനസ്സുണ്ടെങ്കില്‍ മാത്രമേ പ്രവര്‍ത്തന വീഥികളില്‍ വിജയം കണ്ടെത്താന്‍ കഴിയുള്ളു. 6 മത് ഫോമാ ചിക്കാഗോ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുവാന്‍
എല്ലാവരുടെയും സഹായ സഹകരണങ്ങളും ബെന്നി വാച്ചാച്ചിറ അഭ്യര്‍ത്ഥിച്ചു .വിഭവ സമൃദ്ധമായ ഡിന്നറോടു കൂടിയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ഫോമാ പ്രസിഡന്റ്
ബെന്നി വാച്ചാച്ചിറ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉത്ഘാടനം ചെയ്തു.പ്രസിഡന്റ് ജെയിംസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഒരു വര്‍ഷക്കാലം നവകേരള എന്ന സംഘടനയ്ക്ക് മലയാളി സമൂഹം നല്‍കിയ പിന്തുണകള്‍ക്ക്
അദ്ദേഹം നന്ദി പറഞ്ഞു കോറല്‍ സ്പ്രിങ്‌സ് ആരോഗ്യമാതാ പള്ളി വികാരി ഫാ. കുര്യാക്കോസ് കൂമ്പിക്കയില്‍ ക്രിസ്മസ് സന്ദേശം നല്‍കി. ഫോമാ മുന്‍ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ , ഫോമാ കമ്മറ്റി മെമ്പര്‍ ഷീല ജോസ്,
മുഖ്യ സ്‌പോണ്‍സര്‍ കാര്‍ലോസ് വേല,കേരള സമാജം പ്രസിഡന്റ് ജോസ്മാന്‍ കരേടന്‍, മുന്‍ പ്രെസിഡന്റുമാര്‍,എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സെക്രട്ടറി ജോബി ചെറിയാന്‍ സ്വാഗതവും, ട്രെഷറര്‍ ഷിബു സ്‌കറിയ നന്ദിയും പറഞ്ഞു. ആഷാ മാത്യു, സൂരജ് ശശിധരന്‍ എന്നിവര്‍ എം.സി മാരായിരുന്നു .
ദിവ്യ സണ്ണി ഫിലിപ്പിന്റെ നേതൃത്വത്തില്‍ 100 ല്‍ അധികം കലാകാരന്മാര്‍ പങ്കെടുത്ത നേറ്റിവിറ്റിയുടെ പുനരാവിഷ്‌കരണം, ജിമ്മി ജോസ് നേതൃത്വം നല്‍കിയ ഫാഷന്‍ ഷോ എന്നീ പരിപാടികള്‍ ആഘോഷത്തിന് മാറ്റ് കൂട്ടി. ചടങ്ങില്‍ 2017 നവ കേരള പ്രസിഡന്റ് സുരേഷ് നായര്‍ തന്റെ സഹഭാരവാഹികളെ സദസ്സിനു പരിചയപ്പെടുത്തി.
ജോയിച്ചന്‍ പുതുക്കുളം