ഫ്ളോറിഡ: ദക്ഷിണ ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് പാം ബീച്ച്, (K.A.P.B. www.keralapb.com) ക്രിസ്മസ് ആന്‍ഡ് ന്യൂ ഇയര്‍ ആഘോഷിച്ചു. ഡിസംബര്‍ മൂന്നിന് റോയല്‍ പാം ബീച്ചിലെ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ആഘോഷ പരിപാടിയില്‍ ഫാ.ജോസഫ് കളപ്പുരയില്‍, സെയിന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചുര്‍ച്ച്, പൊമ്പനോ ബീച്ച്, ഫ്ളോറിഡ, മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്മസ് സന്ദേശം നല്‍കി.
ഫോമാ പ്രസിഡന്റ് ബെന്നി വെച്ചാച്ചിറകും ഫോമാ കമ്മിറ്റി മെംബര്‍ ഷീലാ ജോസ് എന്നിവരെ പ്രസിഡന്റ് ബിജു തോണിക്കടവില്‍ സ്വീകരിച്ചു. 2017 ലെ പ്രസിഡന്റിനേയും കമ്മിറ്റി അംഗങ്ങളെയും പരിചയപ്പെടുത്തി ആറു മണിയോട് കൂടി വിഭവസമര്‍ദ്ധമായ ക്രിസ്മസ് ഡിന്നര്‍ ആരംഭിച്ചു. തുടര്‍ന്നു നടന്ന കലാമത്സരങ്ങള്‍ അരങ്ങേറി. നേറ്റിവിറ്റി സീന്‍, കുട്ടികളുടെ വിവിധ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, കമ്മിറ്റി അംഗങ്ങള്‍ അടങ്ങിയ പലരുടേയും പാട്ടുകള്‍, കോമഡി സ്‌കിറ്റ്‌സ് തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായിരുന്നു.
ബിജു തോണിക്കടവില്‍ പുതിയ കമ്മിറ്റി മെംബര്‍മാരെ (2017) സദസ്സിനു പരിചയപ്പെടുത്തി. 2017 ലെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ജിജോ ജോസ് പുതിയ കമ്മിറ്റി അംഗങ്ങളെ സ്വാഗതം ചെയ്തു. കേരള അസോസിയേഷന്‍ ഓഫ് പാം ബീച്ച് പ്രസിഡന്റ് ബിജു തോണി കടവില്‍, വൈസ് പ്രസിഡന്റ് ജിജോ ജോസ്, സെക്രട്ടറി ജോണി തട്ടില്‍, ജോയിന്റ് സെക്രട്ടറി ഡോ. ജഗതി നായര്‍, ട്രഷറര്‍ മാത്യു തോമസ്, ജോയിന്റ് ട്രഷറര്‍ റെജി സെബാസ്റ്റ്യന്‍, കമ്മിറ്റി അംഗങ്ങളായ ബാബു തോമസ്, ജോര്‍ജ് സാമുവല്‍, റെജിമോന്‍ ആന്റണി, ലൂക്കോസ് പൈനുങ്കന്‍, സജി ജോണ്‍സന്‍, രാജു ജോസ്, സുനില്‍ കായല്‍ച്ചിറയില്‍, അജി തോമസ്, ബാലന്‍ പാഞ്ഞാടാന്‍, പോള്‍ പള്ളിക്കല്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. ജോയിന്റ് സെക്രട്ടറി ഡോ.ജഗതി നായര്‍ പരിപാടികളില്‍ പങ്കെടുത്തു വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.
വാര്‍ത്ത അയച്ചത് : വിനോദ് കൊണ്ടൂര്‍ ഡേവിഡ്