സീറോ മലബാര്‍ കത്തീഡ്രലില്‍ ഗ്രാന്റ് പേരന്റ് ഡേ ആഘോഷിച്ചു


1 min read
Read later
Print
Share

ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ ഇടവക സമൂഹമൊന്നാകെ ചേര്‍ന്ന് മുതിര്‍ന്നവരെ ആദരിച്ചു. നവംബര്‍ 13-നു 11 മണിക്ക് പ്രത്യേക കൃതജ്ഞതാ ബലിയര്‍പ്പണവും തുടര്‍ന്ന് അതിമനോഹരമായ ആഘോഷങ്ങളും നടന്നു.

മുഖ്യകാര്‍മികനായിരുന്ന ഫാ. ജോസ് ഭരണികുളങ്ങരയോടൊപ്പം ഇടവക വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസി. വികാരി ഫാ. ജയിംസ് ജോസഫ്, രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി, ഫാ. പോള്‍ കൂനംപറമ്പത്ത്, ഫാ. മത്തായി തോണിക്കുഴിയില്‍ എന്നിവര്‍ പങ്കുചേര്‍ന്നു. വചന സന്ദേശം നല്‍കിയ ഫാ. മത്തായി തോണിക്കുഴിയില്‍ കുഞ്ഞുമക്കളെ ദൈവ വിശ്വാസത്തില്‍ വളര്‍ത്തുവാനും അവരുടെ സ്വഭാവ രൂപീകരണത്തില്‍ വലിയൊരു പങ്കു വഹിക്കുവാനും മുതിര്‍ന്നവര്‍ക്ക് കഴിയുമെന്നും, ഏവര്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നുവെന്നും പറഞ്ഞു.

ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പാരീഷ് ഹാളില്‍ വച്ചു നടന്ന സമ്മേളനത്തിലേക്ക് വിമന്‍സ് ഫോറം പ്രസിഡന്റ് ലില്ലി തച്ചില്‍ ഏവരേയും ഹൃദ്യമായി സ്വാഗതം ചെയ്തു.

ജോയിച്ചന്‍ പുതുക്കുളം

സെക്രട്ടറി ഷൈനി ഹരിദാസും, ട്രഷറര്‍ സൂസന്‍ ചാമക്കാലയും അടങ്ങുന്ന കമ്മിറ്റിക്കും, എല്ലാ വിമന്‍സ് ഫോറം പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച ലില്ലി എല്ലാ ഗ്രാന്റ് പേരന്റ്‌സിനുമായി പ്രാര്‍ത്ഥിക്കുന്നതായും അവരുടെ ആവശ്യങ്ങളില്‍ എന്നും വിമന്‍സ് ഫോറത്തിന്റെ സഹായ സഹകരണങ്ങളുണ്ടാകുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഉച്ചഭക്ഷണവും, വിവിധ കലാപരിപാടികളും, അരങ്ങേറി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram