ഷിക്കാഗോ: ഷിക്കാഗോയില്‍ വിവിധ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച സണ്ണി വള്ളിക്കളമാണ് ഫോമാ ഷിക്കാഗോ കണ്‍വെന്‍ഷന്റെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിലെ ഷിക്കാഗോയില്‍ കുടിയേറി പാര്‍ത്തതിനു ശേഷം, അവിടുള്ള പ്രമുഖ സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബോര്‍ഡ് മെംബര്‍, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫോമാ 2016-18 ഭരണ സമിതി ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തില്‍ അധികാരമേറ്റെടുത്ത ശേഷം നടന്ന ആദ്യത്തെ നാഷണല്‍ കമ്മിറ്റി മീറ്റിംഗിലാണ് സണ്ണി വള്ളികളത്തിനെ കണ്‍വെന്‍ഷന്‍ ചെയര്‍മാനായി തിരഞ്ഞെടുത്തത്.
വാര്‍ത്ത അയച്ചത് : വിനോദ് കൊണ്ടൂര്‍ ഡേവിഡ്
Share this Article
Related Topics