ഫൊക്കാനയുടെ നൈറ്റിംഗേല്‍ പുരസ്‌കാരം നിപ വൈറസ് മൂലം ജീവന്‍ വെടിഞ്ഞ കേരളത്തിന്റെ മാലാഖക്ക് ആദരമര്‍പ്പിച്ച് നഴ്സ് ലിനി പുതുശ്ശേരിക്ക് നല്‍കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍ അറിയിച്ചു. ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് ജനുവരി മുപ്പതിന് തിരുവനന്തപുരത്ത് മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ഫൊക്കാനാ കേരള കണ്‍വെന്‍ഷനില്‍ വെച്ച് കേരള ആരോഗ്യ വകുപ്പ് മന്ത്രി കെ .കെ ശൈലജ ടീച്ചര്‍ ലിനിയുടെ ഭര്‍ത്താവ് സതീഷിനു കൈമാറും. ന്യൂ ജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം ബി എന്‍ ഫൗണ്ടേഷന്‍ ആണ് അവാര്‍ഡ് തുക നല്‍കുന്നത്.
കേരളത്തിലെയും അമേരിക്കയിലെയും നഴ്‌സ്മാരില്‍ നിന്നും തിരഞ്ഞടുക്കപ്പെട്ട വ്യക്തികള്‍ക്കാണ് ഫൊക്കാന നൈറ്റിംഗേല്‍ പുരസ്‌കാരം അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മുന്‍ ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള അധ്യക്ഷയും, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലൈസി അലക്‌സ്, മേരി വിധയത്തില്‍, മേരി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള കമ്മിറ്റിയാണ് തിരഞ്ഞെടുപ്പിനു ചുക്കാന്‍ പിടിച്ചത്.
സെക്രട്ടറി ടോമി കൊക്കാട്ടും വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലൈസി അലക്‌സും സംസാരിച്ചു. തിരുവനന്തപുരത്ത് മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ഫൊക്കാനാ കേരള കണ്‍വന്‍ഷനില്‍ വെച്ച് കേരള ആരോഗ്യ വകുപ്പ് മന്ത്രി കെ .കെ ശൈലജ ടീച്ചര്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും.
ഫൊക്കാനയുടെ നൈറ്റിംഗേല്‍ പുരസ്‌കാരം നഴ്സ് ലിനി പുതുശ്ശേരിക്ക് മരണാന്തര ബഹുമതിയായി നല്‍കിയതില്‍ അതിയായ സന്തോഷം ഉണ്ടെന്ന് പ്രസിഡന്റ് മാധവന്‍ ബി നായര്‍, ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷര്‍ സജിമോന്‍ ആന്റണി, ട്രുസ്ടി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്, കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, പേട്രണ്‍ പോള്‍ കറുകപ്പള്ളില്‍, എക്‌സി. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് എബ്രഹാം കളത്തില്‍, ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്, വിമന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍ എന്നിവര്‍ അറിയിച്ചു.
വാര്‍ത്ത അയച്ചത് : ശ്രീകുമാര്‍ ഉണ്ണിത്താന്‍