ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു


2 min read
Read later
Print
Share

ഫിലാഡല്‍ഫിയ: ജൂലൈ 5 മുതല്‍ അമേരിക്കയിലെ പെന്‍സില്‍വേനിയയിലെ വാലി ഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കു 18-ാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വെന്‍ഷനോടനുബന്ധിച്ചു നല്‍കുന്ന സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതായി ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, സാഹിത്യ അവാര്‍ഡു കമ്മിറ്റി ചെയര്‍മാന്‍ ബെന്നി കുര്യന്‍ എന്നിവര്‍ സംയുക്തമായി അറിയിച്ചു.
സാഹിത്യ സപര്യയിലേര്‍പ്പെട്ടിട്ടുള്ള ആഗോളതലത്തിലുള്ള മലയാളികളെ ഉള്‍പ്പെടുത്തിയ മത്സരത്തിലെ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്.
യു.എസ്.എ.യില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള പുരസ്‌കാരങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍
1.ഫൊക്കാന മുട്ടത്തു വര്‍ക്കി നോവല്‍ പുരസ്‌കാരം ചുവന്ന ബാഡ്ജ്, രാജേഷ് ആര്‍. ശര്‍മ്മ
2.ഫൊക്കാന വൈക്കം മുഹമ്മദ് ബഷീര്‍ ചെറുകഥാ പുരസ്‌കാരം ഓര്‍മ്മച്ചിപ്പ്, കെ.വി. പ്രവീണ്‍
3.ഫൊക്കാന ചങ്ങമ്പുഴ കവിതാ പുരസ്‌കാരം സാമഗീതം, മാര്‍ഗരറ്റ് ജോസഫ്
4.ഫൊക്കാന ആഴീക്കോട് ലേഖന, നിരൂപണ പുരസ്‌കാരം മലയാളിയുടെ ജനിതകം, എതിരന്‍ കതിരവന്‍
ആഗോളതല പുരസ്‌കാരങ്ങള്‍
1.ഫൊക്കാന മുട്ടത്തു വര്‍ക്കി നോവല്‍ പുരസ്‌കാരം ആസിഡ്, സംഗീതാ ശ്രീനിവാസന്‍
2.ഫൊക്കാന വൈക്കം മുഹമ്മദ് ബഷീര്‍ ചെറുകഥാ പുരസ്‌കാരം ഒരാള്‍ക്ക് എത്ര മണ്ണു വേണം, ഇ. സന്തോഷ് കുമാര്‍
3.ഫൊക്കാന ചങ്ങമ്പുഴ കവിതാ പുരസ്‌കാരം ഈ തിരുവസ്ത്രം ഞാന്‍ ഉപേക്ഷിക്കുകയാണ്, എസ്. രമേശന്‍
4.ഫൊക്കാന അഴീക്കോട് ലേഖന - നിരൂപണ പുരസ്‌കാരം ജനതയും ജനാധിപത്യവും, സണ്ണി കപ്പിക്കാട
5.ഫൊക്കാന നവ മാധ്യമ പുരസ്‌കാരം തന്മാത്രം, ഡോ. സുരേഷ് സി. പിള്ള
6.ഫൊക്കാന കുഞ്ഞിണ്ണി മാഷ് ബാലസാഹിത്യ പുരസ്‌കാരം അര സൈക്കിള്‍, എം. ആര്‍. രേണുകുമാര്‍
7.ഫൊക്കാന കമലാദാസ് ആംഗലേയ സാഹിത്യ പുരസ്‌കാരം Rain Drops on My Memory Yacht, Swathi Sasidharan, KeralaBookStore.com, 2018
ആഗോളതല പുരസ്‌കാരങ്ങള്‍ തിരഞ്ഞെടുത്ത ജഡ്ജിംഗ് കമ്മിറ്റിയുടെ അധ്യക്ഷന്‍ ഭാഷാപോഷിണിയുടെ ചീഫ് എഡിറ്റര്‍ കെ. സി. നാരായണനായിരുന്നു. പ്രൊഫ.ഡോ. എസ്. ശാരദക്കുട്ടിയും, പ്രൊഫ.ഡോ. ഷാജി ജേക്കബുമായിരുന്നു മറ്റ് കമ്മിറ്റിയംഗങ്ങള്‍.
യു.എസ്.എ., കാനഡ പുരസ്‌കാരങ്ങള്‍ തിരഞ്ഞെടുത്തത് പ്രൊഫ.കോശി തലയ്ക്കല്‍ അധ്യക്ഷനായ കമ്മിറ്റിയായിരുന്നു. മുരളി ജെ. നായര്‍, ഡോണ മയൂര, വര്‍ഗീസ് പ്ലാമൂട്ടില്‍ എന്നിവര്‍ മറ്റ് കമ്മിറ്റിയംഗങ്ങള്‍.
ആംഗലേയ സാഹിത്യ പുരസ്‌കാരത്തിനുള്ള കൃതി തിരഞ്ഞെടുത്തത് പ്രൊഫ. സണ്ണി മാത്യൂസ് അധ്യക്ഷനായ കമ്മിറ്റിയായിരുന്നു. പ്രൊഫ. തോമസ് കെ. ഐ., മുകുന്ദന്‍ പാര്‍ത്ഥസാരഥി എന്നിവര്‍ മറ്റ് കമ്മിറ്റിയംഗങ്ങള്‍.
മലയാള ഭാഷയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുവാനായി ഫൊക്കാന ചെയ്തുവരുന്ന സേവനങ്ങളുടെ ഭാഗമാണ് ഈ പുരസ്‌കാരങ്ങളെന്നും ഇതില്‍ സഹകരിച്ച എല്ലാ സാഹിത്യകാരന്മാര്‍ക്കും പുരസ്‌കാര നിര്‍ണ്ണയത്തില്‍ സഹായിച്ച കമ്മിറ്റി അധ്യക്ഷന്മാര്‍ക്കും അംഗങ്ങള്‍ക്കും ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുന്നുവെന്നും ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
വാര്‍ത്ത അയച്ചത് : ശ്രീകുമാര്‍ ഉണ്ണിത്താന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

മിഷന്‍സ് ഇന്ത്യ വാര്‍ഷിക കണ്‍വെന്‍ഷന്‍

Apr 15, 2017


mathrubhumi

1 min

കെ.സി.എസ് കളരിക്ക് പുതിയ പഠനകേന്ദ്രം

Jan 27, 2017