ഫ്‌ളോറിഡ: ഫ്‌ളോറിഡ മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന കൈരളി ആര്‍ട്‌സ് ക്ലബ് ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷ വേളയില്‍ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ജോര്‍ജി വര്‍ഗീസ്, ഒമ്പത് അംഗ ഫൊക്കാന നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ജോയിന്റ് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ഏബ്രഹാം കളത്തില്‍ എന്നിവരെ സാമൂഹ്യ- സാംസ്‌കാരിക- രാഷ്ട്രീയ- ആത്മീയ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെട്ട സദസ്സില്‍ വച്ചു മുന്‍ എം.പിയും, കേരള വിദ്യാഭ്യാസ മന്ത്രിയും, പോളിറ്റ് ബ്യൂറോ മെംബറുമായ എം.എ ബേബി പൊന്നാട അണിയിച്ച് ആദരിച്ചു. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ സമ്മേളനത്തിലെ മുഖ്യാതിഥിയായിരുന്നു.
ജോയിച്ചന്‍ പുതുക്കുളം