ന്യൂയോര്‍ക്ക്: സിഎസ്‌ഐ വോളീബോള്‍ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയില്‍ വച്ച് നടത്തി. ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലണ്ടിലുള്ള സീഫോര്‍ഡ് സിഎസ് ഐ കോണ്‍ഗ്രിഗേഷന്‍ നടത്തുന്ന സിഎസ്‌ഐ വോളീബോള്‍ ഇന്‍വിറ്റേഷന്റെ മൂന്നാമത് ഇന്റര്‍ ചര്‍ച്ച് മത്സരത്തില്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച് യോങ്കേഴ്സ്,ആവേശോജ്ജ്വലമായ ഫൈനല്‍ മല്‍സരത്തില്‍ ആതിഥേയരായ സിഎസ്‌ഐ ചര്‍ച്ച് ടീമിനെ രണ്ടാം സ്ഥാനത്താക്കി ചാംപ്യന്‍ഷിപ് ട്രോഫി കരസ്ഥമാക്കി.
സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച് വോളി ബോള്‍ ടീമിന് വേണ്ടി ജിം ചെറിയാന്‍(ക്യാപ്റ്റന്‍), ആല്‍വിന്‍ തോമസ്, അബിന്‍ തോമസ്, ഗ്രിഗറി ഉമ്മന്‍, ജെന്‍സണ്‍ ദാനിയേല്‍ , ബെറ്റ്‌സി ചെറിയാന്‍ , സജു ജോസ്, ജെസ്സ് ജോസഫ് എന്നിവരാണ് മത്സരിച്ചത് . സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി യില്‍ വച്ചാണ് മത്സരം നടത്തപ്പെട്ടത്. ഒന്പതു ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
ന്യൂ യോര്‍ക്ക് സീ ഫോര്‍ഡ് സി എസ് ഐ ചര്‍ച്ച് ടീം രണ്ടാം സ്ഥാനം നേടി. ലിബിന്‍ ജോണ്‍ (ക്യാപ്റ്റന്‍), ജോണ്‍ എം ഡേവിഡ്, ലിന്‍സി ഫിലിപ്പ്, സ്റ്റാന്‍ലി ഷാജി, സാനു ജേക്കബ്, സ്റ്റേസി പായിക്കാട്, ബിഞ്ചു ജോണ്‍, മാത്യു മംഗലത്ത്, ഷെയിന്‍ ജേക്കബ്, സച്ചിന്‍ ജെക്കബ്, ജെറി ഫിലിപ്പ്, എന്നിവരാണ് സി എസ് ഐ സീഫോര്‍ഡ് ടീം അംഗങ്ങള്‍
എംവിപിയായി സെന്റ് ഗ്രിഗോറിയോസിന്റെ ജെന്‍സണ്‍ ഡാനിയേല്‍ തെരഞ്ഞെടുക്കപ്പെട്ടു. ബേസ്ഡ് ഒഫന്‍സീവ് പ്ലെയറായി ആല്‍വിന്‍ തോമസ് (സെന്റ് ഗ്രീഗോറിയോസ്), ബേസ്ഡ് സെറ്ററായി അബിന്‍ തോമസ് (സെന്റ് ഗ്രീഗോറിയോസ്), ബേസ്ഡ് ഡിഫെന്‍സിവ് പ്ലേയറായി ലിന്‍സി ഫിലിപ്പ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
സി എസ്സ് ഐ സഭാംഗങ്ങള്‍ നയിച്ച ന്യൂയോര്‍ക്ക് ചെണ്ടാ ബോയ്‌സിന്റെ ചെണ്ട മേളത്തോടെ വിവിധ ടീമുകള്‍ സെന്റ് ജോണ്‍സ് വോളിബോള്‍ കോര്‍ട്ടിലേക്ക് ആഘോഷത്തോടെ ആനയിക്കപ്പെട്ടു.സി എസ് ഐ സഭാ വികാരി റവ റോബിന്‍ ഐപ്പ് മാത്യുവിന്റെ പ്രാര്‍ത്ഥനയോടെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് ബെന്നി ഇട്ടിച്ചെറിയാ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. സി എസ് ഐ സഭാ വൈസ് പ്രസിഡന്റ് തോമസ് റ്റി ഉമ്മന്‍ സ്വാഗതവും കണ്‍വീനര്‍ ഡോണ്‍ തോമസ് കൃതജ്ഞതയും പറഞ്ഞു.
ഡോണ്‍ തോമസ് (കണ്‍വീനര്‍), ജോണ്‍ എം ഡേവിഡ്, (ജോയിന്റ് കണ്‍വീനര്‍ ) ടിം കിണറ്റുകര (രെജിസ്‌ട്രേഷന്‍) എന്നിവരാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിന് ആവശ്യമായ നേതൃത്വം നല്‍കിയത്.. ജോര്‍ജ്ജ് റ്റി. മാത്യു, ബെന്നി ഇട്ടിച്ചെറിയാ, ജോളി ഡേവിഡ്, ബിഞ്ചു ജോണ്‍, തോമസ് പായിക്കാട്, ജോഫ്രി ഫിലിപ്പ് , മിനി ജേക്കബ്, ബെറ്റ്‌സി തോമസ് , ജിജു കുരുവിള തുടങ്ങിയവര്‍ വിവിധ ചുമതലകള്‍ നിര്‍വഹിച്ചു. സി എസ് ഐ സഭയിലെ വിബിന്‍ ജോണ്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായിരുന്നു.