ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍, 12 മണിക്കുര്‍ ആരാധനയുടെ സമാപനത്തോടുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം ഷിക്കാഗോ സെ.തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലി, സക്കറിയ ചേലക്കല്‍, മാത്യു ചെമ്മലകുഴി എന്നിവര്‍ക്ക് സ്പടിക ഫലകങ്ങള്‍ നല്‍കി ആദരിച്ചു. ഫാ. എബ്രാഹം മുത്തോലത്ത് കഴിഞ്ഞവര്‍ഷങ്ങളില്‍ ഏറ്റവും ഭംഗിയായി ക്യത്യം നിര്‍വഹിച്ച കൈക്കാരന്മാര്‍ നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ചു. 2016 - 2018 വര്‍ഷങ്ങളില്‍ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലി, സക്കറിയ ചേലക്കല്‍, മാത്യു ചെമ്മലകുഴി എന്നിവരോടൊപ്പം എക്‌സിക്യൂട്ടീവ് അംഗങ്ങളായി ബിനോയി കിഴക്കനടി, റ്റോണി പുല്ലാപ്പള്ളി (സെക്രട്ടറി), സണ്ണി മുത്തോലം (ട്രഷറര്‍) എന്നിവര്‍ സേവനം അനുഷ്ഠിച്ചു.
വാര്‍ത്ത അയച്ചത് : ബിനോയി കിഴക്കനടി