ഷിക്കാഗോ: അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മോര്‍ തീത്തോസ് തിരുമേനി ഷിക്കാഗോയില്‍ സന്ദര്‍ശനത്തിന് എത്തി. ഷിക്കാഗോ സെന്റ് പീറ്റേഴ്സ് സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവകാംഗമായ തേലപ്പിള്ളില്‍ റവ. ഡീക്കന്‍ അനീഷ് സ്‌കറിയയുടെ പട്ടംകൊട ശുശ്രൂഷയോടനുബന്ധിച്ചാണു തിരുമേനി ഷിക്കാഗോയില്‍ എത്തിയത്.
ഒഹയര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ തിരുമേനിയെ ഇടവകക്കുവേണ്ടി വികാരി തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പ, സഹവികാരി ബിജുമോന്‍ അച്ചന്‍, വര്‍ഗീസ് പോള്‍ അച്ചന്‍, അനീഷ് ശെമ്മാശ്ശന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം ഏലിയാസ് പുത്തൂക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ശനിയാഴ്ച ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് നടക്കുന്ന പട്ടംകൊട ശ്രുശ്രൂഷ തിരുമനസ് നിര്‍വ്വഹിക്കുന്നതാണ്.
ജോയിച്ചന്‍ പുതുക്കുളം