ഷിക്കാഗോ: മുസ്‌ലീം ലീഗിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ വളര്‍ന്ന് കേരള നിയമസഭയിലും കേന്ദ്ര മന്ത്രിസഭയിലും ഇടംപിടിച്ച മുസ്‌ലീം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഈ അഹ്മദിന്റെ നിര്യാണത്തില്‍ ഫോമ ഷിക്കാഗോ റീജിയന്‍ അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യ കണ്ട ഏറ്റവും നല്ല പാര്‍ലമെന്റേറിയന്‍ ആയിരുന്നു ഇ അഹമ്മദ്. സാധാരണ പ്രവര്‍ത്തകന്റെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണാന്‍ വളരെയധികം ശ്രദ്ധിച്ചുവന്ന അദ്ദേഹം നല്ല സംഘാടകനും പാര്‍ലമെന്റേറിയനുമായിരുന്നു.
ഫോമയ്ക്കുവേണ്ടി ഷിക്കാഗോ റീജിയന്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ട്, സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, ട്രഷറര്‍ ജോണ്‍ പാട്ടപതി, പി.ആര്‍.ഒ സിനു പാലയ്ക്കത്തടം, ജോയിന്റ് സെക്രട്ടറി ആഷ്‌ലി ജോര്‍ജ്, നാഷണല്‍ കമ്മിറ്റിക്കുവേണ്ടി പീറ്റര്‍ കുളങ്ങര എന്നിവരും അനുശോചിച്ചു.