ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ 40 മണിക്കൂര്‍ ആരാധന.ഫ്രാന്‍സീസ് മാര്‍പാപ്പ പ്രഖ്യാപിച്ച കാരുണ്യവര്‍ഷത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് ആരാധനയും പ്രാര്‍ത്ഥനയും.
നവംബര്‍ 18-ന് വെള്ളിയാഴ്ച രാവിലെ 8.30-ന് മാര്‍ ജേക്കബ് അങ്ങാടിയത്ത് ബലിയര്‍പ്പിക്കുന്നതാണ്. വൈകിട്ട് 7 മണിക്ക് മാര്‍ ജോയി ആലപ്പാട്ടിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിക്കുശേഷം ദിവ്യകാരുണ്യ ആരാധന ആരംഭിക്കുന്നു. നവംബര്‍ 19-ന് ശനിയാഴ്ച രാവിലെ 8.30-നു ദിവ്യബലിയുണ്ടായിരിക്കും. തുടര്‍ന്ന് വിവിധ വാര്‍ഡുകളുടെ നേതൃത്വത്തില്‍ ആരാധന തുടരുന്നതാണ്. ഭക്തസംഘനകളും ആരാധനയില്‍ പങ്കുചേരുന്നതാണ്.
ക്രിസ്തുരാജ തിരുനാള്‍ കൂടിയായ നവംബര്‍ 20-ന് ഞായറാഴ്ചയാണ് കാരുണ്യവര്‍ഷ സമാപനം. രാവിലെ 10.30-ന് മാര്‍ ജോയി ആലപ്പാട്ട് നയിക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിനുശേഷം 11.15-ന് കരുണയുടെ കവാടം അടയ്ക്കുന്നതോടെ കാരുണ്യവര്‍ഷത്തിന് സമാപനമാകും.
കരുണയുടെ കവാടത്തിലൂടെ കടന്ന് ദണ്ഡവമോചനം നേടുന്നതിനൊരുങ്ങുന്നതിലേക്കായി 18,19 തീയതികളില്‍ കുമ്പസാരിക്കാനുള്ള അവസരവുമുണ്ടായിരിക്കും. വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസി. വികാരി ഫാ. ജയിംസ് ജോസഫും പരിപാടികള്‍ക്ക് നേതൃത്വം നല്‍കും
ജോയിച്ചന്‍ പുതുക്കുളം
Share this Article
Related Topics